വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: സംരംഭക വർഷം 2022- 23ന്റെ  ഭാഗമായി താലൂക്ക് വ്യവസായ ഓഫീസ് മീനച്ചിലിന്റെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യാപാര ഭവൻ ഹാളിൽ വച്ച്  ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ  സുഹറ അബ്ദുൾഹാദർ മേള ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈരാറ്റുപേട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസർ നിഷാമോൾ എ.വി. മുഖ്യപ്രഭാഷണം നടത്തി. എസ്.ബി.ഐ., ഫെഡറൽ ബാങ്ക്, കേരളാ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, മീനച്ചിൽ ഈസ്റ്റ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക്, ഈരാറ്റുപേട്ട അർബൻ സൊസൈറ്റി എന്നിങ്ങനെ എട്ടോളം ബാങ്കുകളും കുടുംബശ്രീ, എൻ.യു.എൽ. എം., എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഫിഷറീസ്, കേരള പിന്നോക്ക വികസന കോർപ്പറേഷൻ, കെ.എഫ്.സി., മുൻസിപ്പാലിറ്റി ഹെൽത്ത് സെക്ഷൻ, വ്യവസായ വകുപ്പ്, ഫിഷറീസ് വകുപ്പുകളുടെ ഉദ്യോഗസ്ഥരും എസ്.സി., എസ്.ടി. പ്രമോട്ടഴ്സും പങ്കെടുത്തു. 150 ഓളം പേർ പങ്കെടുത്ത മേളയിൽ വെച്ച് ലോൺ, ലൈസൻസ്, സബ്സിഡി എന്നിവ വിതരണം  ചെയ്യുകയുണ്ടായി. സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസുകളും മറ്റ് അനുബന്ധ ഡിപ്പാർട്ട്മെന്റ്കളുടെ സഹായവും മേളയിൽ വെച്ച് തന്നെ ലഭ്യമാക്കുകയുണ്ടായി. വ്യവസായ വകുപ്പും ഈരാറ്റുപേട്ട  മുൻസിപ്പാലിറ്റിയും ചേർന്ന് സംഘടിപ്പിച്ച  മേള ഒരു വൻ വിജയമായിരുന്നു എന്ന് ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ അറിയിച്ചു.

പ്രാദേശികം

വനിതകളുടെ അഭിമുഖ്യത്തിൽ പായസോത്സവം സംഘടിപ്പിച്ചു

പൂഞ്ഞാർ: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പൂഞ്ഞാർ ഏരിയ സമ്മേളനം ഓഗസ്റ്റ് 28 ഞായറാഴ്ച പൂഞ്ഞാർ തെക്കേക്കരയിൽ നടക്കുന്നതിനോട് അനുബന്ധിച്ചു തെക്കേക്കര മേഖല കമ്മിറ്റി പായസോത്‌സവം സംഘടിപ്പിച്ചു. എ.ഐ.ഡി.ഡബ്ലു  സംസ്ഥാന കമ്മിറ്റിയംഗം  രമാ മോഹൻ പായസോത്സവം ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ മുഖ്യധാരയുടെ വക്താക്കളാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തന വിജയം തന്നെയായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. സി.പി.ഐ.എം ഏരിയ കമ്മിറ്റിയംഗം ടി.എസ് സ്നേഹാധരൻ , ലോക്കൽ സെക്രട്ടറി ടി.എസ്‌ സിജു , നിഷ സാനു, ബിന്ദു സുരേന്ദ്രൻ , രാജി വിജയൻ, ബീന മധുമോൻ , ജോസ്ന ജോസ് , ദേവസ്യാച്ചൻ വാണിയപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

സ്ത്രീകൾക്കായുള്ള 'ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി'; ധനസഹായം നൽകുന്നു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട 'മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി , ജൈന, എന്നീ ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിധവ/വിവാഹബന്ധം വേർപ്പെടുത്തിയവർ / ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ഒരു വീടിൻറെ അറ്റകുറ്റപ്പണികൾക്ക് 50,000/-  രൂപയാണ് ധനസഹായം. വീടിൻറെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് . അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകരായിരിക്കണം. ബിപിഎൽ , ശാരീരിക മാനസിക വെല്ലുവിളി, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക എന്നിവർക്കു മുൻഗണന. പത്തുവർഷത്തിനുള്ളിൽ ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറം കളക്ടറേറ്റിൽ നിന്നോ http://www.minoritywelfre.kerala.gov.in  എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കും പൂരിപ്പിച്ച അപേക്ഷകൾ, അനുബന്ധ രേഖകൾ സഹിതം കലക്ട്രേറ്റിലെ ന്യൂനപക്ഷ സെല്ലിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ന്യൂനപക്ഷ ക്ഷേമ, സെക്ഷൻ ജില്ലാ കളക്ടറേറ്റ് കോട്ടയം, എന്ന വിലാസത്തിൽ തപാൽ മുഖാന്തരം അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022/8/ 30. കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റിലെ  0481-2562201 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറി അറിയിക്കുന്നു.

പ്രാദേശികം

'ആസാദി കാ അമൃതോത്സവ്'; അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ 'ആസാദി കാ അമൃതോത്സവത്തിനോടനുബദ്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വാതന്ത്യത്തിന്റെ 75 വർഷങ്ങളെ പ്രതിനിധികരിച്ച് 75 വിദ്യാർത്ഥികളും കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ.ഫാ ജോർജ് പുല്ലുകാലായിലും അദ്ധ്യാപകരും സന്നദ്ധ രക്തദാന ക്യാമ്പിൽ പങ്കാളികളായി. പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡെന്നി തോമസ്, ഡോ . നീനു മോൾ സെബാസ്റ്റ്യൻ, വോളണ്ടിയർ സെക്കട്ടറിമാരായ സിനിൽ സെബി, ഷാദിയ ഷെറിൻ എന്നിവർ നേതൃത്വം നൽകി. തൊടുപുഴ ഐ എം എ യുമായി സഹകരിച്ചാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

പ്രാദേശികം

ലിംഗ സമത്വ വാദം: ജാഗ്രത അനിവാര്യം; കേരള മുസ്‌ലിം ജമാഅത്ത്

ഈരാറ്റുപേട്ട : മനുഷ്യ പ്രകൃതിക്ക് അനുയോജ്യമായ ദ്വിലിംഗ പൊതുബോധത്തിന് പകരം ലിംഗ സമത്വം എന്ന കാഴ്ചപ്പാട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും,  തലമുറകളിലെ അധാർമികതക്ക്  അത് വഴിവെക്കും എന്നും ഇത്തരം ആശയങ്ങളെ പരിപോഷിപ്പിക്കുവാനുള്ള സർക്കാർ ശ്രമങ്ങൾ പുനഃപരിശോധിക്കണമെന്നും  കേരള മുസ്‌ലിം ജമാഅത്ത് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. ലിംഗ സമത്വം എന്നത് രണ്ടാം തരംഗ ഫെമിനിസത്തിന്റെ ഉല്പന്നമാണ്.സ്ത്രീ എന്ന നിലയിൽ തന്നെ അന്തസും ആഭിജാത്യവും ഉണ്ട് എന്ന തിരിച്ചറിവ് നൽകുന്നതിന് പകരം പുരുഷനാണുത്തമൻ അവനെപ്പോലെ ആവണം എന്ന ആത്മനിന്ദയുടെ ഭാഗമായാണ് ഇത്തരം ആശയം ഉയർന്നുവരുന്നത്.ഇത്‌ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത നാസ്തികരും, നവ ലിബറലിസവും ഇത്തരം ആശങ്ങൾക്ക് ആക്കം കൂട്ടുകയാണ്. അധികാരത്തിന്റെ ഓരം ചേർന്ന് ഇത്തരം ചിന്താഗതികൾ പൊതുസമൂഹത്തിൽ കുത്തിവെക്കാനുള്ള ഗൂഢ ശ്രമങ്ങൾ നടന്നുവരികയാണ്. പാശ്ചാത്യൻ ലിബറലിസ്റ്റുകൾ പരീക്ഷിച്ചു പരാജയപ്പെട്ട അപരിഷ്‌കൃത സംസ്കാരങ്ങളുടെ ഭാഗമാണ് ജെന്റർ ന്യുട്രൽ ആൺപെൺ കൂടിക്കലരൽ കൊണ്ട് മാത്രം സമത്വം ഉണ്ടാവുന്നില്ല .വേഷത്തിലും ഇടപഴക്കത്തിലും മാത്രം സമത്വം ഒതുക്കി മറ്റ് മൗലികമായ എല്ലാ അവകാശങ്ങളും സ്ത്രീക്ക് തടഞ്ഞുവെക്കുന്ന നയമാണ് ഇന്നുള്ളത്. ഇതിനെതിരെ ശക്തമായ മുന്നേറ്റം ആവശ്യമാണെന്നും യോഗം വിലയിരുത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ട് ഈരാറ്റുപേട്ട സംസം ഓഡിറ്റോറിയത്തിൽ  നടത്തിയ 'തഅദീബ് ' ജില്ലാ ശില്പശാല പ്രസിഡന്റ്‌ കെഎം മുഹമ്മദിന്റെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന പ്രവർത്തക സമിതിയംഗം പിഎം അനസ് മദനി ഉദ്ഘാടനം ചെയ്‌തു. വി എച് അലിദാരിമി, ടി കെ അബ്ദുൽ കരീം സഖാഫി ഇടുക്കി വിവിധ സെഷനുകൾക്ക് നേതൃത്വം കൊടുത്തു.എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ,വി എച് അബ്ദുറഷീദ് മുസ്‌ലിയാർ,സഅദ് അൽ ഖാസിമി,അബ്ദുറഹ്മാൻ സഖാഫി,താഹ മുസ്‌ലിയാർ ,ലിയാഖത്ത് സഖാഫി,ഷാജഹാൻ സഖാഫി,സിഎം ഷമീർ ,സൈനുദ്ധീൻ ഇളംകാട്,സംസാരിച്ചു.

പ്രാദേശികം

'രാഷ്ട്രീയ തടവുകാരുടെ മോചനം'; സുപ്രീം കോടതി ഇടപെടുന്നതിനായുള്ള ജനകീയ ഒപ്പ് ശേഖരണ കാമ്പയിന് തുടക്കമിട്ട് ഈരാറ്റുപേട്ട

ഈരാറ്റുപേട്ട : രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീം കോടതി ഇടപെടുന്നതിനായി ചീഫ് ജസ്റ്റീസിന് ജനകീയ ഹർജി നൽകുന്നതിന് വേണ്ടി വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിനോട് അനുബന്ധിച്ച് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ഒപ്പ് ശേഖരണം നടത്തി.  പ്രത്യേകമായി തിരഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിൽ നിന്നായി ആയിര കണക്കിന് ഒപ്പുകളാണ് സ്വരൂപിച്ചത്. ജില്ല വൈസ് പ്രസിഡന്റ് കെ കെ എം സാദിഖ്, ജില്ലാ കമ്മറ്റി അംഗങ്ങളായ ഫൈസൽ കെ.എച്ച്,യൂസഫ് ഹിബ, വി എ ഹസീബ്  എന്നിവരും മണ്ഡലം പ്രസിഡന്റ് പി കെ മുഹമ്മദ് ഷാഫി, ട്രഷറർ എം എസ് ഇജാസ്. മുൻസിപ്പൽ ഭാരവാഹികളായ ഫിർദൗസ് റഷീദ് , എസ് കെ നൗഫൽ,ബാദുഷ ,എൻ എം ഷെരീഫ് , കെ എം റെഷീദ് , പി എം ആനീഷ് , കെ എ സമദ് , മാഹീൻ ഹിബ, വി എം സലിം , കെ എം യൂസഫ് പി എഫ് ഷറഫുദ്ധീൻ ഹാഷിർ ഇഞ്ചക്കാട് എന്നിവരും വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.  

പ്രാദേശികം

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഐസൊലേഷൻ വാർഡിന്റെ ശിലാസ്ഥാപനം നടത്തി

ഈരാറ്റുപേട്ട:  ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായും, കോവിഡ് ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ഉദ്ദേശിച്ചും എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നും രണ്ടു കോടി അനുവദിച്ച് നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡിന്റെ ശിലാസ്ഥാപന കർമ്മം മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. യോഗത്തിൽ മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹ്ല ഫിർദൗസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഇസ്മയിൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻസർ പുള്ളോലിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിയാസ് പ്ലാമൂട്ടിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിസ്വാന സവാദ്, വാർഡ് കൗൺസിലർ ലീന ജെയിംസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ. എം. എ ഖാദർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ കെ.എ മുഹമ്മദ് ഹാഷിം, അനസ് നാസർ, പി ആർ ഫൈസൽ, ജെയിംസ് വലിയവീട്ടിൽ, ഹസീബ് വെളിയത്ത്, ഹസീബ് ചായിപറമ്പിൽ, മെഡിക്കൽ ഓഫീസർ ഡോ.രശ്മി പി. ശശി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

പ്രാദേശികം

അബ്ദുനാസർ മഅ്ദനിയുടെ രണ്ടാം തടവറ വാസത്തിന് പന്ത്രണ്ട് വർഷം; ഈരാറ്റുപേട്ടയിൽ പി ഡി പി പ്രതിഷേധ സംഗമം നടത്തി

ഈരാറ്റുപേട്ട: അബ്ദുനാസർ മഅ്ദനിയുടെ രണ്ടാം തടവറ വാസത്തിന്റെ പന്ത്രണ്ടാം വർഷമായ ഇന്നലെ പി ഡി പി പ്രതിഷേധ സംഗമം നടത്തി. അബ്ദുനാസർ മഅ്ദനി നേരിടുന്ന തുല്യതയില്ലാത്ത നീതി നിഷേധം മതേത്വരത്ത്വ സമുഹത്തിന് നാണകേടായി മാറിയെന്നും മഅദനി വിശയത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ കേരള ഗവൺമെന്റ് തയ്യറാവണമെന്നും പി ഡി പി സംസ്ഥാന സെക്രട്ടറി അൻവർതാമരകുളം ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ആവശ്യപ്പെട്ടു. ചടങ്ങിൽ സക്കീർ കളത്തിൽ അധ്യക്ഷത വഹിച്ചു.  പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മെബർ നിഷാദ് നടയക്കൽ ഒ.എ സക്കരിയ, അൻസർഷാ കുമ്മനം, സഫറുള്ള ഖാൻ, അനുപ് വാരപ്പള്ളി, മുജീബ് മടത്തിൽ, കെ.കെ.റിയാസ്, ഫരിദ് പുതുപ്പറമ്പിൽ റിലീസ് മുഹമ്മദ്, തുടങ്ങിയവർ ടൗണിൽ നടന്ന പ്രകടനത്തിനും സമ്മേളനത്തിനും നേതൃത്വം നൽകി. യോഗത്തിൽ നൗഫൽ കീഴേടം സ്വഗതം ആശംസിച്ചു. കാസിം കുട്ടി സാഹിബ് നന്ദി പറഞ്ഞു.