ഈരാറ്റുപേട്ട: അബ്ദുനാസർ മഅ്ദനിയുടെ രണ്ടാം തടവറ വാസത്തിന്റെ പന്ത്രണ്ടാം വർഷമായ ഇന്നലെ പി ഡി പി പ്രതിഷേധ സംഗമം നടത്തി. അബ്ദുനാസർ മഅ്ദനി നേരിടുന്ന തുല്യതയില്ലാത്ത നീതി നിഷേധം മതേത്വരത്ത്വ സമുഹത്തിന് നാണകേടായി മാറിയെന്നും
മഅദനി വിശയത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ കേരള ഗവൺമെന്റ് തയ്യറാവണമെന്നും പി ഡി പി സംസ്ഥാന സെക്രട്ടറി അൻവർതാമരകുളം ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ആവശ്യപ്പെട്ടു.
ചടങ്ങിൽ സക്കീർ കളത്തിൽ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മെബർ നിഷാദ് നടയക്കൽ
ഒ.എ സക്കരിയ, അൻസർഷാ കുമ്മനം, സഫറുള്ള ഖാൻ, അനുപ് വാരപ്പള്ളി, മുജീബ് മടത്തിൽ, കെ.കെ.റിയാസ്, ഫരിദ് പുതുപ്പറമ്പിൽ
റിലീസ് മുഹമ്മദ്, തുടങ്ങിയവർ ടൗണിൽ നടന്ന പ്രകടനത്തിനും സമ്മേളനത്തിനും നേതൃത്വം നൽകി. യോഗത്തിൽ നൗഫൽ കീഴേടം സ്വഗതം ആശംസിച്ചു. കാസിം കുട്ടി സാഹിബ് നന്ദി പറഞ്ഞു.