ഈരാറ്റുപേട്ട : മനുഷ്യ പ്രകൃതിക്ക് അനുയോജ്യമായ ദ്വിലിംഗ പൊതുബോധത്തിന് പകരം ലിംഗ സമത്വം എന്ന കാഴ്ചപ്പാട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും, തലമുറകളിലെ അധാർമികതക്ക് അത് വഴിവെക്കും എന്നും ഇത്തരം ആശയങ്ങളെ പരിപോഷിപ്പിക്കുവാനുള്ള സർക്കാർ ശ്രമങ്ങൾ പുനഃപരിശോധിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു.
ലിംഗ സമത്വം എന്നത് രണ്ടാം തരംഗ ഫെമിനിസത്തിന്റെ ഉല്പന്നമാണ്.സ്ത്രീ എന്ന നിലയിൽ തന്നെ അന്തസും ആഭിജാത്യവും ഉണ്ട് എന്ന തിരിച്ചറിവ് നൽകുന്നതിന് പകരം പുരുഷനാണുത്തമൻ അവനെപ്പോലെ ആവണം എന്ന ആത്മനിന്ദയുടെ ഭാഗമായാണ് ഇത്തരം ആശയം ഉയർന്നുവരുന്നത്.ഇത് മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത നാസ്തികരും, നവ ലിബറലിസവും ഇത്തരം ആശങ്ങൾക്ക് ആക്കം കൂട്ടുകയാണ്.
അധികാരത്തിന്റെ ഓരം ചേർന്ന് ഇത്തരം ചിന്താഗതികൾ പൊതുസമൂഹത്തിൽ കുത്തിവെക്കാനുള്ള ഗൂഢ ശ്രമങ്ങൾ നടന്നുവരികയാണ്.
പാശ്ചാത്യൻ ലിബറലിസ്റ്റുകൾ പരീക്ഷിച്ചു പരാജയപ്പെട്ട അപരിഷ്‌കൃത സംസ്കാരങ്ങളുടെ ഭാഗമാണ് ജെന്റർ ന്യുട്രൽ ആൺപെൺ കൂടിക്കലരൽ കൊണ്ട് മാത്രം സമത്വം ഉണ്ടാവുന്നില്ല .വേഷത്തിലും ഇടപഴക്കത്തിലും മാത്രം സമത്വം ഒതുക്കി മറ്റ് മൗലികമായ എല്ലാ അവകാശങ്ങളും സ്ത്രീക്ക് തടഞ്ഞുവെക്കുന്ന നയമാണ് ഇന്നുള്ളത്.
ഇതിനെതിരെ ശക്തമായ മുന്നേറ്റം ആവശ്യമാണെന്നും യോഗം വിലയിരുത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ട് ഈരാറ്റുപേട്ട സംസം ഓഡിറ്റോറിയത്തിൽ നടത്തിയ 'തഅദീബ് ' ജില്ലാ ശില്പശാല പ്രസിഡന്റ് കെഎം മുഹമ്മദിന്റെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന പ്രവർത്തക സമിതിയംഗം പിഎം അനസ് മദനി ഉദ്ഘാടനം ചെയ്‌തു.
വി എച് അലിദാരിമി, ടി കെ അബ്ദുൽ കരീം സഖാഫി ഇടുക്കി വിവിധ സെഷനുകൾക്ക് നേതൃത്വം കൊടുത്തു.എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ,വി എച് അബ്ദുറഷീദ് മുസ്‌ലിയാർ,സഅദ് അൽ ഖാസിമി,അബ്ദുറഹ്മാൻ സഖാഫി,താഹ മുസ്‌ലിയാർ ,ലിയാഖത്ത് സഖാഫി,ഷാജഹാൻ സഖാഫി,സിഎം ഷമീർ ,സൈനുദ്ധീൻ ഇളംകാട്,സംസാരിച്ചു.