പ്രാദേശികം

'ആസാദി കാ അമൃതോത്സവ്'; അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ 'ആസാദി കാ അമൃതോത്സവത്തിനോടനുബദ്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സ്വാതന്ത്യത്തിന്റെ 75 വർഷങ്ങളെ പ്രതിനിധികരിച്ച് 75 വിദ്യാർത്ഥികളും കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ.ഫാ ജോർജ് പുല്ലുകാലായിലും അദ്ധ്യാപകരും സന്നദ്ധ രക്തദാന ക്യാമ്പിൽ പങ്കാളികളായി.

പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡെന്നി തോമസ്, ഡോ . നീനു മോൾ സെബാസ്റ്റ്യൻ, വോളണ്ടിയർ സെക്കട്ടറിമാരായ സിനിൽ സെബി, ഷാദിയ ഷെറിൻ എന്നിവർ നേതൃത്വം നൽകി. തൊടുപുഴ ഐ എം എ യുമായി സഹകരിച്ചാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.