ഈരാറ്റുപേട്ട : രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീം കോടതി ഇടപെടുന്നതിനായി ചീഫ് ജസ്റ്റീസിന് ജനകീയ ഹർജി നൽകുന്നതിന് വേണ്ടി വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിനോട് അനുബന്ധിച്ച് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ഒപ്പ് ശേഖരണം നടത്തി.
പ്രത്യേകമായി തിരഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിൽ നിന്നായി ആയിര കണക്കിന് ഒപ്പുകളാണ് സ്വരൂപിച്ചത്. ജില്ല വൈസ് പ്രസിഡന്റ് കെ കെ എം സാദിഖ്, ജില്ലാ കമ്മറ്റി അംഗങ്ങളായ ഫൈസൽ കെ.എച്ച്,യൂസഫ് ഹിബ, വി എ ഹസീബ് എന്നിവരും മണ്ഡലം പ്രസിഡന്റ് പി കെ മുഹമ്മദ് ഷാഫി, ട്രഷറർ എം എസ് ഇജാസ്. മുൻസിപ്പൽ ഭാരവാഹികളായ ഫിർദൗസ് റഷീദ് , എസ് കെ നൗഫൽ,ബാദുഷ ,എൻ എം ഷെരീഫ് , കെ എം റെഷീദ് , പി എം ആനീഷ് , കെ എ സമദ് , മാഹീൻ ഹിബ, വി എം സലിം , കെ എം യൂസഫ് പി എഫ് ഷറഫുദ്ധീൻ ഹാഷിർ ഇഞ്ചക്കാട് എന്നിവരും വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.