പ്രാദേശികം

സ്ത്രീകൾക്കായുള്ള 'ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി'; ധനസഹായം നൽകുന്നു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട 'മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി , ജൈന, എന്നീ ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിധവ/വിവാഹബന്ധം വേർപ്പെടുത്തിയവർ / ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ഒരു വീടിൻറെ അറ്റകുറ്റപ്പണികൾക്ക് 50,000/-  രൂപയാണ് ധനസഹായം.

വീടിൻറെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് . അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകരായിരിക്കണം. ബിപിഎൽ , ശാരീരിക മാനസിക വെല്ലുവിളി, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക എന്നിവർക്കു മുൻഗണന. പത്തുവർഷത്തിനുള്ളിൽ ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവർ
വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാഫോറം കളക്ടറേറ്റിൽ നിന്നോ http://www.minoritywelfre.kerala.gov.in  എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കും പൂരിപ്പിച്ച അപേക്ഷകൾ, അനുബന്ധ രേഖകൾ സഹിതം കലക്ട്രേറ്റിലെ ന്യൂനപക്ഷ സെല്ലിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ന്യൂനപക്ഷ ക്ഷേമ, സെക്ഷൻ ജില്ലാ കളക്ടറേറ്റ് കോട്ടയം, എന്ന വിലാസത്തിൽ തപാൽ മുഖാന്തരം അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022/8/ 30. കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റിലെ
 0481-2562201 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറി അറിയിക്കുന്നു.