വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

മൂന്നിലവ് ടൗണിനെ പ്രളയ ദുരിതത്തിൽ നിന്നും രക്ഷിക്കാൻ മീനച്ചിൽ ആറ്റിലെ തുരുത്തും ചെക്ക് ഡാമും നീക്കം ചെയ്യുക; സിപിഐ

ഈരാറ്റുപേട്ട: കഴിഞ്ഞ വർഷത്തിലെ അതിത്രീവ മഴയിലും ഉരുൾപൊട്ടലിലും മൂന്നിലവ് ടൗണും പരിസരപ്രദേശങ്ങളും നിയന്ത്രണാതിതമായ പ്രളയ ജലത്തിൽ മുങ്ങി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ടൗണിലെ കച്ചവട സ്ഥാപനങ്ങളിൽ തുടർച്ചയായുള്ള വെള്ളംകയറലിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. സാമ്പത്തികമായി തകർന്നു നിൽക്കുന്ന കച്ചവടക്കാർക്ക് പിടിച്ചുനിൽക്കാൻ ആവാത്ത സ്ഥിതിയാണുള്ളത്. ഇവരെ നിലനിർത്താൻ മറ്റു പലതിനും ഭേദഗതികൾ കൊണ്ടുവരുന്ന നിയമസഭയും അധികാരികളും ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവന്ന് കച്ചവടക്കാർക്ക് ഉണ്ടായിട്ടുള്ള നഷ്ടത്തിന് അനുപാതികമായ നഷ്ടപരിഹാരം നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് സഖാവ് ടി ജെ സന്തോഷിന്റെ അധ്യക്ഷതയിൽ കൂടിയ സിപിഐ മൂന്നിലവ് ലോക്കൽ കമ്മിറ്റി പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സമീപനാളുകളിലായി ഉണ്ടാകുന്ന മൂന്നിലവ് ടൗണിലെ വെള്ളപ്പൊക്കത്തിന് കാരണമായി ടൗൺ ഭാഗത്ത് മീനച്ചിലാറ്റിൽ രൂപപ്പെട്ടിട്ടുള്ള വലിയ മൺ തുരുത്തും അതിലെ ഇല്ലിക്കൂട്ടങ്ങളും വൃക്ഷങ്ങളും അടിയന്തരമായി നീക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അശാസ്ത്രീയമായ മൂന്നിലവ് ടൗണിന്റെ നടുഭാഗത്ത് നിർമ്മിച്ചു വച്ചിരിക്കുന്ന ചെക്ക് ഡാം പൊളിച്ച് നീക്കി നാടിനെ രക്ഷിക്കണമെന്നും കമ്മറ്റി പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.   മേച്ചാല്‍ വാളകം ഭാഗത്ത് നിരങ്ങി നീങ്ങി വന്ന് വൃക്ഷത്തിൽ തങ്ങിനിൽക്കുന്ന വലിയ പാറക്കല്ല് അടിയന്തരമായി പൊട്ടിച്ചു നീക്കി താഴ്വാവാ രത്ത് അപകടമേഖലയിൽ താമസിക്കുന്ന കുടുംബങ്ങളെ ദുരന്തത്തിൽ നിന്നും രക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് ലോക്കൽ സെക്രട്ടറി മനോജ് കുമാർ പി ആർ. ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ എം ജി ശേഖരനും അവതരിപ്പിച്ചു. ഷിബി സാമുവൽ.കെ പി ഭവനപ്പൻ.എൻ ജെ ബിജു..മിനിമോൾ ജോയ്.ജോസ് എൻ.ജെ  എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

'ഹരിതം ഭവനം'; താക്കോൽ ദാനം നാളെ

ഈരാറ്റപേട്ട: ഹരിതം  ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃതത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച ഹരിതം ഭവനത്തിന്‍റെ താക്കോല്‍ സമര്‍പ്പണം നാളെ നടക്കും. വെള്ളിയാഴ്ച്ച  വൈകുന്നേരം 4 മണിക്ക് നടക്കല്‍ പത്താഴപ്പടി പട്ടാളം ജംഗ്ഷനില്‍ വെച്ച് നടത്തപ്പെടുന്ന ചടങ്ങില്‍ ഈരാറ്റപേട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സുഹറാ അബ്ദുല്‍ ഖാദര്‍ ചടങ്ങ്  ഉദ്ഘാടനം ചെയ്യും.   ചെയര്‍മാന്‍ പി.എം  അബ്ദുല്‍ ഖാദര്‍,  നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, ഹരിതം വര്‍ക്കിങ്ങ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍, ട്രഷറര്‍. പി.എഫ് ഷെഫീക്ക്,  സെക്രട്ടറി  വി.പി നാസര്‍  പി.കെ നസീര്‍, കെ.എ മുഹമ്മദ് ഹാഷിം, സിറാജ് കണ്ടത്തില്‍, റാസി ചെറിയവല്ലം ഹാഷിം പുളിക്കീല്‍, റഹിം വെട്ടിക്കല്‍, കെ.ച്ച് ലത്തീഫ്, നിസാര്‍ കൊടിത്തോട്ടം സക്കിര്‍ തെക്കേക്കര, ആരിഫ് പാലയംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിക്കും.  

പ്രാദേശികം

വിഴിഞ്ഞം തുറമുഖ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപ്പള്ളി പിത്യവേദി യൂണിറ്റ്

അരുവിത്തുറ: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബദ്ധപ്പെട്ട് നടന്നു വരുന്ന സമരത്തിന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപ്പള്ളി പിത്യവേദി യൂണിറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരം എത്രയും വേഗം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗം അവിശ്യപെട്ടു. ഫൊറോനാ വികാരി വെരി റവ.ഡോ അഗസ്‌റ്റ്യൻ പാലക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലെയ്സ്സ് ജോർജ് , ജോസഫ് പുല്ലാട്ട് , ബിനോയി വലിയവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

റോഡരികിലെ വെള്ളമൊഴുക്കിൽപ്പെട്ട് വിദ്യാർത്ഥി; ഒഴിവായത് വൻ അപകടം

പൂഞ്ഞാർ: പനച്ചിപ്പാറ എസ് എം വി സ്കൂളിന് മുൻ ഭാഗത്ത്‌ വിദ്യാർത്ഥി റോഡരികിലെ വെള്ളമൊഴുക്കിൽപെട്ടു. പൂഞ്ഞാർ എസ് എം വി സ്കൂൾ ആറാം ക്ലാസ്സ്‌ വിദ്യാർഥി തണ്ണിപ്പാറ ചെറിയിടത്തിൽ സന്തോഷിന്റെ മകൾ കാവ്യാമോൾ എസ് ആണ് തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് ഒഴുക്കിൽ പെട്ടത്. അൻപതു മീറ്ററോളം ഒഴുകി പോയ കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ കുട്ടി കാൽ വഴുതി കാനയിലേക്ക് വീഴുകയായിരുന്നു. സഹകരണ ബാങ്കിന് സമീപം റോഡിന്റെ അടിയിലൂടെയുള്ള കലുങ്കിനുള്ളിൽ പതിക്കുന്നതിന് മുൻപ് കുട്ടിയെ രക്ഷപ്പെടുത്തിയതിനാൽ വൻ  അപകടമാണ് ഒഴിവായത്.

പ്രാദേശികം

ഒട്ടോയിൽ കാറിടിച്ച് യുവതി മരിച്ചു

ഈരാറ്റുപേട്ട: ഏറ്റുമാനൂർ – പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഞായറാഴ്ച രാത്രി 8 ന് ഓട്ടോറിക്ഷയിൽ കാറിടിച്ച് യുവതി മരിച്ചു. ഈരാറ്റുപേട്ട തടവനാൽ കീഴേടത്തിൽ ഫൗസിയയാണ് (39) മരിച്ചത്.  അപകടത്തിൽ നിസാര പരിക്കേറ്റ ഇവരുടെ ഭർത്താവ് ഷെറീഫ്, ഓട്ടോ ഡ്രൈവർ ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ മുഹമ്മദ് സാലി (57), കാർ ഡ്രൈവർ പാലാ സ്വദേശി ഷെറിൻ(30) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെറിനെയും, മുഹമ്മദ് സാലിയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കാരിത്താസ് ഹോസ്പിറ്റലിൽ പഠിക്കുന്ന മകളെ കണ്ട് തിരിച്ചുവരുന്ന വഴിക്കാണ് അപകടം നടന്നത്.  അപകടത്തിൽ മരിച്ച ഫൗസിയ വണ്ണപ്പുറം സ്വദേശിയാണ്. മക്കൾ ആഷിന (ബി.ഫാം വിദ്യാർത്ഥിനി ) ആഷിഖ് (വിദ്യാർത്ഥി ). മരുമകൻ: അബി അടിവാട്. ഫൗസിയായുടെ മൃതദേഹം ഈരാറ്റുപേട്ട നൈനാർ പള്ളി ഖബർ സ്ഥാനിൽ ഖബറക്കി.

പ്രാദേശികം

ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ പുനസ്ഥാപിക്കുക; ജനാധിപത്യ മഹിളാ അസോസിയേഷൻ പൂഞ്ഞാർ ഏരിയ സമ്മേളനം

പൂഞ്ഞാർ : ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ പുനസ്ഥാപിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ പൂഞ്ഞാർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപെട്ടു.  എംസി ജോസഫൈൻ നഗറിൽ ( പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ഹാൾ ) നടന്ന പ്രതിനിധി  സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ.കെ ആർ വിജയ ഉദ്‌ഘാടനം ചെയ്തു. അംഗൻ വാടി ജീവനക്കാരുടെ വർധിപ്പിച്ച ശമ്പളത്തിന്റെ കുടിശ്ശികയും, ആശാ വർക്കാർമാരുടെ ശമ്പളം കൃത്യ സമയത്ത് നല്കാണമെന്നും സമ്മേളനം ആവിശ്യപെട്ടു. സമ്മേളനത്തിന് ഏരിയ പ്രസിഡന്റ്‌ ആശ റിജു ആദ്യക്ഷയായി. മുതിർന്ന അംഗം സരസമ്മ ബാലകൃഷ്ണൻ സമ്മേളന നഗറിൽ പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ ബിന്ദു സുരേന്ദ്രൻ രക്തസാക്ഷി പ്രമേയവും, ജോസ്ന ജോസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആശാ റിജു (കൺവീനർ ) രജനി സുധാകരൻ, ബിന്ദു സുരേന്ദ്രൻ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രമ മോഹൻ,  ജില്ലാ പ്രസിഡന്റ്‌ ബിന്ദു ശശി, ട്രഷറർ ഉഷ വേണുഗോപാൽ, ജില്ലാ കമ്മിറ്റി അംഗം മാലിനി അരവിന്ദ്, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, സി എം സിറിയക്ക്, സികെ ഹരിഹരൻ, ടിഎസ് സ്നേഹധനൻ, ലോക്കൽ ലോക്കൽ സെക്രട്ടറി ടിഎസ് സിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ - പ്രസിഡന്റ്‌ : ബിന്ദു അശോകൻ, സെക്രട്ടറി : ആശാ റിജു, ട്രെഷറർ : നിഷാ സാനു, വൈസ് പ്രസിഡന്റ്‌ : ബിന്ദു സുരേന്ദ്രൻ, മായ സജീവൻ, ജോയിന്റ് സെക്രട്ടറി : വിമല കുമാരി, ഷെറിൻ താഹ 

പ്രാദേശികം

എം.എസ്.എഫ് ഈരാറ്റുപേട്ടയിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ഈരാറ്റുപേട്ട: കഴിഞ്ഞ 40 വർ ഷത്തിലേറെയായി. എം.എ. സ്.എഫ് ഈരാറ്റുപേട്ട മുനിസി പ്പൽ കമ്മിറ്റി നടത്തി വരുന്ന മ ത ഭൗതിക വിദ്യാഭ്യാസ മേഖ ലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികൾ ക്കുള്ള പുരസ്കാര സമർപ്പണം പി.റ്റി. എം.എസ് ഓഡറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെ യർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.  ഹരിത മുൻ നാഷണൽ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തെഹ്ലിയ മുഖ്യ പ്രഭാഷണം നടത്തി. എം എസ് എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് ഫയാസ് കൊ ല്ലം പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് അൽതാഫ് നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസൽ കണ്ട ത്തിൽ സ്വാഗതവും പറഞ്ഞു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷ യങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർ ഡ് സമർപ്പണം അഡ്വ. ഫാത്തി മ തഹ്ലിയ നിർവ്വഹിച്ചു. രണ്ടര പതിറ്റാണ്ട് നീണ്ട കാലം എം ഇ എസ് നെടുകണ്ടം കോളേജ് പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിച്ച പ്രൊഫ. എ എം എ റഷീദിനു സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വിദ്യാഭ്യാസ സേവ ന പുരസ്കാരം നൽകി ആദരി ച്ചു. പഠന രംഗത്തെ തുടർച്ച യായുള്ള മികവിനുള്ള രിഫാഇ മെമ്മോറിയൽ എക്സലൻ സ് അവാർഡിന് ഫാത്തിമ സി യാദ് അർഹയായി. ചടങ്ങിൽ എം എസ് എഫ് സം സ്ഥാന സെക്രട്ടറിമാരായ അൽ ത്താഫ് സുബൈർ ബിലാൽ റ ഷീദ്,യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ മാ ഹിൻ, മുസ്ലിം ലീഗ് ജില്ലാ വൈ സ് പ്രസിഡന്റ് വി എം സിറാജ്, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.എ മുഹമ്മദ് ഹാഷിം ,എം ഇ എസ് കോളേജ് പ്രിൻസി പ്പൽ എ .എം.എ റഷിദ് വി പി മജീ ദ്, ഷഹുബാനത്ത് ടീച്ചർ, സിറാജ് കണ്ടത്തിൽ, നഗരസഭാ കൗൺസിലർ സുനിൽകുമാർ ,അസീസ് പത്താഴപടി. അബ്സാർ മുരിക്കോലിൽ നാസ്സർ വെള്ളൂപറമ്പിൽ എന്നിവർ സംസാരിച്ചു.

പ്രാദേശികം

"ക്ലീൻ ഹോം ക്ലീൻ സിറ്റി"; മാലിന്യ പരിപാലനത്തിൽ സ്മാർട്ട് ആകാൻ നഗരസഭയിൽ സർവ്വേ ആരംഭിച്ചു

ഈരാറ്റുപേട്ട: "ക്ലീൻ ഹോം ക്ലീൻ സിറ്റി" എന്ന സമഗ്ര മാലിന്യ പരിപാലന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട നഗരസഭയിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ ഇനി സ്മാർട്ട് ആകും.  ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, കെൽട്രോൺ, തുടങ്ങിയവരുടെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയിൽ കോട്ടയം ജില്ലയിലെ ആദ്യ നഗരസഭയായി ഈരാറ്റുപേട്ട മാറും. നഗരസഭയിൽ നടപ്പിലാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിൻ്റെ സർവ്വേ പ്രവർത്തനങ്ങൾ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചു കഴിഞ്ഞു.പദ്ധതിയുടെ ഭാഗമായി  നഗരസഭയിലെ എല്ലാ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. ഇതിലൂടെ ഡിജിറ്റൽ സഹായത്തോടെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയും. ഇനിമുതൽ ഹരിത കർമ്മ സേന മുഖേന നൽകുന്ന എല്ലാ സേവനങ്ങളും ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ പൊതു ജനങ്ങൾക്ക് ലഭ്യമാകും. പദ്ധതിയുടെ ഭാഗമായ സർവ്വേ , ക്യു ആർ കോഡ് പതിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ  സെൻറ് ജോർജ് , എം.ഇ .എസ് കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും ഹരിത കർമ സേനകളുടെ യും സഹായത്തോടെയാണ് തുടക്കം കുറിച്ചിരിക്കുന്നു. 30 ടീമായി തിരിച്ചാണ് സർവ്വേ നടക്കുന്നത് ഒരു വാർഡിൽ 5 പേരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം കൊടുക്കുന്നത്.  പരിശീനം ലഭിച്ച 100 വാളഡിയർമാരുടെ സേവനം  എന്‍ട്രോള്‍മെന്‍റിനായി വാര്‍ഡുകളില്‍ ലഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 20 ഓടു കൂടി  നഗരസഭയിലെ എല്ലാ വീടുകളിലും ഗാർബേജ് ആപ്പിന്റെ സേവനം ലഭ്യമായി തുടങ്ങുമെന്ന് ഈരാറ്റുപേട്ട നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി എ നാസർ അറിയിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അംഗം ഡോ. സഹല ഫിർദൗസ് പ്രവർത്തനങ്ങൾ കോ-ഓഡിനേറ്റ് ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെറാൾഡ് , സോണി മോൾ ,വി എം നൗഷാദ്. കെൽട്രോൺ പ്രതിനിധികളായ ബിബിൻ, നിജി ജയിംസ്, ശ്രീകുമാർ  ഹരിത കേരളം മിഷൻ പ്രതിനിധികളായ അൻഷാദ് ഇസ്മായിൽ, അലീന വർഗീസ്, ശരത് ചന്ദ്രൻ, കൗൺസിലർ നാസർ വെള്ളൂപറമ്പിൽ എന്നിവർ പങ്കെടുത്തു.