പ്രാദേശികം

നടയ്ക്കൽ – കൊട്ടുകാപ്പള്ളി റോഡ് ഉത്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിലെ 8 17 18 19 വാർഡുകളിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത സൗകര്യവും 600ലധികം കുടുംബങ്ങൾ നിത്യേന യാത്രയ്ക്ക് ഉപയോഗിക്കുന്ന റോഡുമാണ് നടയ്ക്കൽ- കൊട്ടുകാപ്പള്ളി റോഡ്.

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ താഴത്തെ നടക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പനച്ചിപ്പാറയിൽ എത്തിച്ചേരുന്ന ഈ റോഡ് ഏറെ ഗതാഗത തിരക്കുള്ളതും ദിവസേന 100 കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നതുമാണ്.

വർഷങ്ങളായി തകർന്നു കിടന്ന റോഡ് പുനരുദ്ധീകരിക്കണമെന്നുള്ളത് പ്രദേശവാസികളുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരവധി സംഘടനകളുടെയും അഭ്യർത്ഥന മാനിച്ച് റോഡ് പുനരുദ്ധാരണത്തിന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അനുവദിച്ചു.

ഈ തുക ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ നിർവഹിച്ചു. വി.എം മുഹമ്മദ്‌ ഇല്ല്യസ് അധ്യക്ഷത വഹിച്ചു.പി എം അബ്ദുൽ ഖാദർ, ഹബീബ് കപ്പിത്താൻ, റിസ്വാന സവാദ്, ഫൈസൽ പി ആർ, അനസ് പാറയിൽ, കെ പി സിയാദ് തുടങ്ങിയവർ പങ്കെടുത്തു.