ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും കണ്ടെത്തുന്നതിന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
പ്രതിഷേധ ധർണ്ണ ഇന്ന് രാവിലെ 11:00 am ന് കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളും ഭരണകക്ഷി നേതാക്കന്മാരും വ്യാപകമായ രീതിയിൽ വായ്പ തട്ടിപ്പ് നടത്തിയതുകൊണ്ടാണ് ബാങ്കിന് ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടായത് എന്നും ,കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചതു പോലെ ഈരാറ്റുപേട്ടയിലും നിക്ഷേപകർക്ക് പണം തിരിച്ച് കൊടുക്കുന്നതിനായി ആവശ്യമായ പണം സർക്കാർ നൽകണം എന്നും ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു.
മതിയായ സെക്യൂരിറ്റി ഇല്ലാതെ ലക്ഷകണക്കിന് രൂപ ഭരണ സമിതി അംഗങ്ങളും ,ഇടത് പക്ഷ നേതാക്കളും ഇവരുടെ ബന്ധുക്കളും വായ്പ്പ എടുത്തത് കൊണ്ടാണ് പ്രതിസന്ധി ഉണ്ടായത് എന്നും സ്വർണ്ണം പണയപ്പെടുത്തി വായ്പ്പ എടുത്തവർക്ക് സ്വർണ്ണം പോലും തിരികെ നൽകാൻ കഴിയാത്ത സ്ഥിതി ആണ് ഉള്ളതെന്നും ഡെയിലി കളക്ഷൻ അടച്ചവർക്കും ,ചിട്ടിപ്പണം അടച്ചവർക്കും പണം തിരികെ ലഭിക്കാതെ വരുന്നത് സാധാരണക്കാരോട് കാട്ടുന്ന ക്രൂരത ആണെന്നും അഴിമതി നടത്തിയ ഭരണസമിതിക്കെതിരെയും ജീവനക്കാർക്ക് എതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ധർണ്ണ നടത്തിയത് .
ധർണ്ണയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം കൺവീനർ റാസി ചെറിയ വല്ലം സ്വാഗതം പറഞ്ഞു.
നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,യു.ഡി.എഫ് നേതാക്കളായ സിറാജ് വി.എം ,എം .പി സലീം ,പി പി മജീദ് ,കെ എ മുഹമ്മദ് ഹാഷിം ,റസീം മുതുകാട്ടിൽ ,നാസർ വെള്ളൂ പറമ്പിൽ ,അൻസർ പുള്ളോലിൽ ,ഫസൽ റഷീദ് ,പി .എം അബ്ദുൾ ഖാദർ ,സുനിൽ കുമാർ ,ഷിയാസ് മുഹമ്മദ് ,അമീൻ പിട്ടയിൽ , ഒബി യഹിയ സലീം ,നിസാമുദ്ദീൻ എം.കെ ,കെ.ഇ.എ ഖാദർ ,നിയാസ് വെള്ളൂ പറമ്പിൽ ,എസ്.എം കെബീർ ,നൗഷാദ് വട്ടക്കയം ,അബ്ദുൽ കരീം അസീസ് പത്താഴപ്പടി ,നെ സീർ പാലയം പറമ്പിൽ ,തുടങ്ങിയവർ പ്രസംഗിച്ചു.