ഈരാറ്റുപേട്ട: മദ്യവും മയക്കുമരുന്നും മൂലം സംഭവിക്കുന്ന സാംസ്ക്കാരിക അപചയത്തിനെതിരെ ബോധവൽക്കരണവുമായി ഈരാറ്റുപേട്ട സംയുക്ത മഹല്ല് നവോത്ഥാന വേദി.
നൈനാർ മസ്ജിദ്, പുത്തൻപള്ളി, മുഹ്യദീൻ പള്ളി ജമാഅത്തുകളുടെ കീഴിലുള്ള അൻപതു മസ്ജിദുകൾ കേന്ദ്രീകരിച്ചുരൂപീകരിക്കപ്പെട്ട സമിതികളുടെ സംഗമം ലഹരി വിരുദ്ധ പാർലമെൻറ് ഒക്ടോബർ 2 ന് നടയ്ക്കൽ ഫൗസിയാആഡിറ്റോറിയത്തിൽ നടക്കും.
ഇതിൻ്റെ പ്രചാരണവുമായി ഇന്നും,നാളെയും ബോധവൽക്കരണ പ്രചാരണ ജാഥ ഇളപ്പുങ്കൽ നിന്നും തേവരു പാറയിൽ നിന്നും ആരംഭിക്കും. ആദ്യ ദിനത്തിൽ ചേന്നാട് കവലയിലും ശനിയാഴ്ച നടക്കൽ ഹുദാ ജംഗ്ഷനിലും സമാപനമ്മേളനങ്ങൾ നടക്കും.