വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയ ക്യാമ്പ്

പൂഞ്ഞാർ : അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പാതാമ്പുഴ യൂണിറ്റും ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 24/09/2022 ശനിയാഴ്ച രാവിലെ 10 മണി മുതൽ  നടത്തപ്പെടുന്നു.  Dr. ദീപ ജോർജ് ക്യാമ്പിനു നേതൃത്വം കൊടുക്കുന്നത്. പാതമ്പുഴ കൃഷി ഭവൻ ഹാളിൽ വച്ച് ക്യാമ്പ് നടത്തപ്പെടുന്നു.  തിമര നിർണ്ണയം,ഡയബറ്റിക് റെറ്റിനോപ്പതി ചെക്കപ്പ്, മറ്റു ചികിത്സകളും സൗജന്യം.തുടർചികിത്സയിലും പ്രത്യേക ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്.ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക

പ്രാദേശികം

ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് -എസ് ഡി പി ഐ ശക്തികേന്ദ്രങ്ങളിൽ എൻ ഐ എ യുടെ റെയ്ഡ്; മൂന്നു പേർ അറസ്റ്റിൽ

ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് -എസ് ഡി പി ഐ  ശക്തികേന്ദ്രങ്ങളിൽ എൻ ഐ എ യുടെ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഷിഹാസ് എം എച്ച്, മുജീബ് മാങ്കുഴയ്ക്കൽ , എസ് ഡി പി ഐ നേതാവും നഗരസഭാ കൗൺസിലറുമായ അൻസാരി ഈലക്കയം എന്നിവരെ ചോദ്യം ചെയ്യലിനായി എൻ ഐ എ കസ്റ്റഡി യിലെടുത്തു. മൊബൈൽ ഫോൺ അടക്കമുള്ള രേഖകൾ കണ്ടെത്തിയതായാണ് അറിവ്. അർധരാത്രിയോടെ  കാരക്കാട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെത്തിയ ഉദ്യോഗസ്ഥരുടെ റെയഡ് പുലർച്ചെ 5 മണി വരെ നീണ്ടു. പ്രദേശത്ത് എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻ ഐ എ യ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കേന്ദ്രസേനാംഗങ്ങൾ ഉൾപ്പടെ മുന്നൂറിലേറെ പൊലീസുകാരാണ് സ്ഥലത്തെത്തിയത്.

പ്രാദേശികം

ഓസോൺ ദിനം ആചരിച്ചു

ഈ രാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഹെഡ് മിസ്മസ്സ് എം.പി ലീന ഉദ്ഘാടനം ചെയ്തു. സാഫ് കൺവീനർ മുഹമ്മദ് ലൈസൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ചു. അധ്യാപകരായ എം.എഫ്. അബ്ദുൽ ഖാദർ, റീജ ദാവൂദ്, ഫാത്തിമ റഹീം, റ്റി.എസ് അനസ് പി.ജി. ജയൻ , എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഓസോൺ ഗാനം ഏറെ ശ്രദ്ധേയമായി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പോസ്റ്റർ പ്രദർശനം ആനുകാലിക പരിസ്ഥിതി പ്രശ്നങ്ങൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിന് ഏറെ സഹായകമായി.

പ്രാദേശികം

സാങ്കേതിക മേഖലയിൽ കൂടുതൽ യുവതി യുവാക്കളെ കേരളത്തിന് സംഭാവന നൽകാൻ സർക്കാർ സാങ്കേതിക വിദ്യാഭ്യസ സ്ഥാപനങ്ങൾക് സാധിക്കുന്നു - ഡോ.ആർ ബിന്ദു

ഈരാറ്റുപേട്ട : സാങ്കേതിക മേഖലയിൽ കൂടുതൽ യുവതി യുവാക്കളെ കേരളത്തിന് സംഭാവന  ചെയ്യാൻ സർക്കാർ സാങ്കേതിക വിദ്യാഭ്യസ സ്ഥാപനങ്ങൾക് സഹായമാകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ജനജീവിതം മെച്ചപെടുത്തുന്നതിന് ആവിശ്യമായ സാങ്കേതിക വിദ്യകൾ, നൂതന ആശയങ്ങൾ ലഭിക്കുന്നതിനും , അത് നടപ്പിലാക്കുവാൻ ആവിശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാർ സ്കൂളിലൂടെ നടപ്പിലാക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ നിർമിക്കുന്ന ഉല്പനങ്ങൾ സർക്കർ സാഹയത്തോടെ വിപണിയിലെത്തിച്ചു വിദ്യാർത്ഥികളെ സംരംഭകരക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത് വകുപ്പ് 7.5 കോടി രൂപ മുടക്കി പുതിയതായി നിർമ്മിക്കുന്ന തീക്കോയി ടെക്നിക്കൽ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉദ്‌ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  ഈരാറ്റുപേട്ട നഗരസഭ അതിർത്തിയിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഉദുഘടന യോഗത്തിന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആദ്യക്ഷനായി. ആന്റോ ആന്റണി എംപി, ഈരാറ്റുപേട്ട നഗരസഭ ചെയ്യർപേഴ്സൺ സുഹറ അബ്‌ദുൾഖാദർ, തീക്കോയി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെസി ജെയിംസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന ഗോപാലൻ, ടെക്‌നിക്കൽ വിദ്യാഭ്യസ ഡയരക്ടർ ഡോ.ടി പി ബൈജു ഭായി, ജോയിന്റ് റീജിയണൽ ഡയറക്ടർ അബ്‌ദുൾ ഹമീദ്, സ്കൂൾ സുപ്രണ്ട് കെ ദമോധരൻ,  പൊതുമരാമത്ത് കെട്ടിട വിഭാഗം എഞ്ചിനിയർ ശ്രീലേഖ, നഗര സഭ വൈസ് ചെയർമാൻ അഡ്വ.വി എം മുഹമദ് ഇല്യാസ്, സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർ മാണി ജോസഫ്, നഗര സഭ അംഗങ്ങളായ റിസ്വാന സവാദ്, സഹല ഫിർദോസ്, സുനിത ഇസ്മയിൽ, റിയാസ് പ്ലാമൂട്ടിൽ, അൻസാർ പുള്ളോലിൽ, നസിറ സുബൈർ, തീക്കോയി ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ജയറാണി തോമസുകുട്ടി, ബിനോയ്‌ ജോസ്, മോഹനൻ കുട്ടപ്പൻ, അമ്മിണി തോമസ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, സംഘടക സമിതി സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം, പിടിഎ പ്രസിഡന്റ്‌ കെപി ഷെഫീക് എന്നിവർ സംസാരിച്ചു

പ്രാദേശികം

പുരോഗമന പ്രസ്ഥാനങ്ങൾ സംഘ്പരിവാറിന്റെ ഭാഷ കടമെടുക്കുന്നു.എസ് ഐ ഒ

ഈരാറ്റുപേട്ട: ഇസ്‌ലാം വിമോചനത്തിന്റെ പുതുലോക ഭാവന'എന്ന സന്ദേശം ഉയർത്തി  എസ് ഐ ഒ ഈരാറ്റുപേട്ട ഏരിയയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടത്തി. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പി എം സി ജംഗ്ഷനിൽ നിന്നും വിദ്യാർത്ഥി റാലി ആരംഭിച്ചു. സെൻട്രൽ ജംഗ്ഷൻ തെക്കേകര വടക്കേകര ചുറ്റി  മുട്ടം ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം എസ് ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഭൗതിക പ്രത്യയശാസ്ത്രങ്ങൾ ഗതി കിട്ടാതെ അലയുമ്പോൾ ഇസ്ലാം വിമോജനത്തിന്റെ പുതു ലോകം തീർത്ത് കൊണ്ടിരിക്കുകയാണന്ന്  അദ്ധേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.എസ് ഐ ഒ ജില്ലാ പ്രസിഡന്റ്  സാബിർ യൂസുഫ്, സോളിഡാരി ജില്ല സെക്രട്ടറി സമീർ കെ എ, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് സാജിദ് നദ്‌വി,എസ് ഐ ഒ ഏരിയ പ്രസിഡൻറ് മുനീർ മുഹമ്മദ് എന്നിവർ സംസാരിച്ചു. 

പ്രാദേശികം

ഹൈസ്കൂൾ അധ്യാപക ഒഴിവ്

തിടനാട് .ഗവ. വി.എച്ച്.എസ് സ്കൂളിൽ എച്ച്.എസ്.എ  മാത്തമാറ്റിക്സ്  ടീച്ചറുടെ താത്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ ബുധനാഴ്ച (14/09/2022) രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. പ്രസ്തുത വിഷയത്ത ബി എഡ് , കെ ടൈറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ് മിസ്ട്രസ് അറിയിക്കുന്നു.

പ്രാദേശികം

കുടുംബ യോഗം നടത്തി.

ഈരാറ്റുപേട്ട: ചാന്തുഖാൻപറമ്പിൽ കുടുംബ യോഗം കോട്ടയം ക്ലബ്ബിൻ്റെ കുമരകം അനക്‌സിൽ വെച്ച് നടത്തി. ഹൈക്കോടതി റിട്ട.ജഡ്ജി മുഹമ്മദ് ഖാൻ ബാബു ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ഷിജു കല്ലോലപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.ജലാലുദ്ദീൻ എട്ട്പങ്കിൽ,വി. എം.അബ്ദുള്ള ഖാൻ,മുഹമ്മദ് ഷെഫീക്ക്,റാഷിദ് ഖാൻ, ജിയാസ് സി സി എം,നൂറുദ്ദീൻ,മുഹമ്മദ് നസീർ,സുനിത കല്ലോല പ്പറമ്പിൽ,മുഹമ്മദ് റാസി, ആസിഫ് ബഷീർ,സി.റ്റി.ബഷീർ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

പ്രാദേശികം

ലഹരിക്കെതിരെ സംയുക്ത സമ്മേളനം നടത്തി

ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും  വർധിച്ച് വരുന്ന മയക്കുമരുന്നിൻ്റെ ഉപയോഗം തടയുന്നതിന് ശക്തമായ ബോധവൽക്കരണവും ജനകീയ പ്രതിരോധവും നടത്താൻ സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പുത്തൻ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന വിവിധ രാഷ്ട്രീയ കക്ഷി സമുദായിക നേതാക്കളുടെ യോഗം തീരുമാനിച്ചു. യോഗത്തിൽ പുത്തൻ പള്ളി ചീഫ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി അധ്യക്ഷത വഹിച്ചു ഈരാറ്റുപേട്ട പൊലീസ് സർക്കിൾ ഇൻസ്പക്ടർ ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. അഷറഫ് മൗലവി അൽ കൗസരി,  മുഹമ്മദ് സുബൈർ മൗലവി,  കെ.ഇ.പരീത്, മുഹമ്മദ് സക്കീർ ,അഫ്സാർ പുള്ളോലിൽ, മജീദ് വട്ടക്കയം, അബ്ദുൽ വഹാബ് ,മുഹമ്മദ്‌ ഉനൈസ് മൗലവി, ഹാഷിർ നദ് വി, ത്വൽഹനദ് വി, നൗഫൽ മൗലവി, അർഷദ് ബദരി , ജോയി ജോർജ് , കെ.എ.മുഹമ്മദ് ഹാഷിം, ഇ.കെ. മുജീബ്, വി.എം. സിറാജ്, അഡ്വ. ജയിംസ് വലിയവീട്ടിൽ , എ.എം.എം ഖാദർ,അയ്യൂബ്  ഖാൻ,  പ്രൊഫ. എ. എം റഷീദ്,നാസർ വെള്ളൂപ്പറമ്പിൽ എന്നിവർ സംസാരിച്ചു.