പ്രാദേശികം

ബഹുസ്വരത ഇന്ത്യയുടെ ആത്മാവെന്ന്: ഗവ.ചീഫ് വിപ്പ്

ഈരാറ്റുപേട്ട: ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവെന്നും അത് കൈമോശം വരാൻ ആരെയും അനുവദിക്കരുതെന്നും കേരള ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അഭിപ്രായപ്പെട്ടു. നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയമത്തിൽ ഡിസംബറിൽ കോഴിക്കോട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .മത സൗഹാർദ്ദവും മതേതരത്വവും കാത്ത് സൂക്ഷിക്കുന്നതിൽ     മുജാഹിദ് പ്രസ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വക്കം മൗലവിയും സീതി സാഹിബും ഇതിൽ മാതൃക കാട്ടിയെന്നുംഅദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡണ്ട് ആസീസ് മൗലവി അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ, കെ.എൻ.എം. ജില്ലാ പ്രസിഡണ്ട് പി എച്ച്. ജാഫർ, സെക്രട്ടറി എച്ച്.ഷാജഹാൻ, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം, നാസിറുദ്ദീൻ റഹ്മാനി, ടി.എ.ജബ്ബാർ, എൻ.വൈ.ജമാൽ, അക്ബർ സ്വലാഹി, പി.പി.എം.നൗഷാദ്, സക്കീർ വല്ലം എന്നിവർ പ്രസംഗിച്ചു