പ്രാദേശികം

ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി ജാഗ്രത സദസ്.


ഈരാറ്റുപേട്ട: ഫാസിസത്തിനെതിരെ മതേതര ജനാധിപത്യമാണ് പ്രതിരോധം എന്ന പ്രമേയം മുൻനിർത്തി  മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജാഗ്രത സദസ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.
വെള്ളിയാഴ്ച വൈകുന്നേരം ഫുഡ് ബുക്ക് ഓഡി റ്റോറിയത്തിലാണ്'ജാഗ്രത സദസ് സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡൻ്റ് കെ.എ മുഹമ്മദ് ഹാഷിം അധ്യക്ഷതവഹിച്ചു. കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് 
അഡ്വ.മുഹമ്മദ് ഷാ വിഷയാവതരണം നടത്തി. ഭരണഘടനയെയും ജുഡീഷറിയെയും തകർത്ത് ഫാഷിസം അരങ്ങ് വാഴുമ്പോൾ

ജനാധിപത്യ പ്രതിരോധം മാത്രമാണ് പരിഹാരമെന്നും വർഗീയതയും പ്രതി വർഗീയതയും നാടിന് ആപത്ത് മാത്രമാണ് നൽകുന്നതെന്നും അദ്ധേഹം പറഞ്ഞു. ആൻ്റോ ആൻ്റണി എം.പി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ഓമന ഗോപാലൻ,
സുഹ്റ അബ്ദുൽ ഖാദർ , മുഹമ്മദ് നദീർ മൗലവി,ജോയ് ജോർജ്, ഫാ. അഗസ്റ്റിൻ പാലക്ക പറമ്പിൽ, പ്രൊഫ. റെജിമേക്കാട്ട് ,എം ജി ശേഖരൻ, എ.എം .എ ഖാദർ ,അഡ്വ. പീർ മുഹമ്മദ് ഖാൻ, അഡ്വ.മുഹമ്മദ് ഇല്ല്യാസ്, പി എ  ഹാഷിം ,പി ഇ മുഹമ്മദ്‌ സക്കീർ, സുബൈർ മൗലവി, ഹാരിസ് സ്വലാഹി, ഹസീബ് വെളിയത്ത്, തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ നൂറുകണക്കിന്  നേതൃത്വങ്ങൾ പരിപാടിയിൽ അണിനിരന്നു. വിഎം സിറാജ് സ്വാഗതവും അഡ്വ. വിപി നാസർ നന്ദിയും പറഞ്ഞു.