പ്രാദേശികം

വലിയവീട്ടിൽകടവ്-മൂർത്തട്ടക്കാവ്-കൈപ്പട കടവ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്തിലെ  ഒന്നാം വാർഡിലെ വലിയവീട്ടിൽകടവ്- മൂർത്തട്ടക്കാവ്-കൈപ്പട കടവ് റോഡിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പ്രസിദ്ധമായ മൂർത്തട്ടക്കാവ് ദേവി ക്ഷേത്രത്തിലേക്ക് ഉള്ള ഏക ഗതാഗതമാർഗം ആയ വലിയവീട്ടിൽകടവ്- മൂർത്തട്ടക്കാവ്-കൈപ്പട കടവ് എന്ന റോഡ്  വർഷങ്ങളായി  തകർന്നു കിടന്നിരുന്നതു മൂലം ഭക്തജനങ്ങളുടെയും പ്രദേശവാസികളുടെയും യാത്ര ഏറെ ദുഷ്കര മായിരുന്നു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് പ്രസ്തുത റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ തോടെ  ക്ഷേത്രത്തിലേക്ക് എത്തുന്ന നൂറുകണക്കിന് ഭക്തജനങ്ങൾക്കും പ്രദേശവാസികൾക്കും സുഗമമായി സഞ്ചാര യോഗ്യമായിരിക്കുകയാണ്.  ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ്ജ് ജോസഫ് വെള്ളൂകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ
ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രിയ ഷിജു ആക്കക്കുന്നേൽ, സ്‌കറിയ പൊട്ടനാനി, റോഡ് നിർമാണ കമ്മറ്റി അംഗങ്ങളായ വിനീത് ജി നായർ, മനു കെ. എം, രതീഷ് കൈപ്പടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.