പ്രാദേശികം

'ഹരിതം ഭവനം'; താക്കോൽ ദാനം നാളെ

ഈരാറ്റപേട്ട: ഹരിതം  ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃതത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച ഹരിതം ഭവനത്തിന്‍റെ താക്കോല്‍ സമര്‍പ്പണം നാളെ നടക്കും. വെള്ളിയാഴ്ച്ച  വൈകുന്നേരം 4 മണിക്ക് നടക്കല്‍ പത്താഴപ്പടി പട്ടാളം ജംഗ്ഷനില്‍ വെച്ച് നടത്തപ്പെടുന്ന ചടങ്ങില്‍ ഈരാറ്റപേട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സുഹറാ അബ്ദുല്‍ ഖാദര്‍ ചടങ്ങ്  ഉദ്ഘാടനം ചെയ്യും.
 

ചെയര്‍മാന്‍ പി.എം  അബ്ദുല്‍ ഖാദര്‍,  നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, ഹരിതം വര്‍ക്കിങ്ങ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍, ട്രഷറര്‍. പി.എഫ് ഷെഫീക്ക്,  സെക്രട്ടറി  വി.പി നാസര്‍  പി.കെ നസീര്‍, കെ.എ മുഹമ്മദ് ഹാഷിം, സിറാജ് കണ്ടത്തില്‍, റാസി ചെറിയവല്ലം ഹാഷിം പുളിക്കീല്‍, റഹിം വെട്ടിക്കല്‍, കെ.ച്ച് ലത്തീഫ്, നിസാര്‍ കൊടിത്തോട്ടം സക്കിര്‍ തെക്കേക്കര, ആരിഫ് പാലയംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിക്കും.