പ്രാദേശികം

മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ എസ്.പി.സി ത്രിദിന ക്യാമ്പ് 'ചിരാത്' ആരംഭിച്ചു


ഈരാറ്റുപേട്ട : മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ എസ്.പി.സി. യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് 'ചിരാത്' ഈരാറ്റുപേട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു സെബാസ്റ്റിന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ലീന.എം.പി. അധ്യക്ഷത വഹിച്ചു.

മൂല്യാധിഷ്ഠിത  ജീവിതത്തിലേക്ക് കുട്ടികളെ നയിക്കുന്നതിനും നേതൃത്വപാടവം വളര്‍ത്തുന്നതിനുമുള്ള പഠനക്ലാസുകളും പ്രവര്‍ത്തനങ്ങളുമാണ് ക്യാമ്പില്‍ സംഘടിപ്പിക്കുന്നത്.

ഹോണസ്റ്റിഷോപ്പ്,  വൃദ്ധജനങ്ങളോടുള്ള കരുതല്‍, പാവങ്ങളോടുള്ള ഉത്തരവാദിത്വങ്ങള്‍, സാമൂഹിക പ്രതിബദ്ധത, തുടങ്ങി വിഷയങ്ങളില്‍ ചര്‍ച്ചകള്‍  സംഘടിപ്പിക്കും. അധ്യാപകന്‍ അന്‍സാര്‍ അലി, മുഹമ്മദ് ലൈസല്‍, എം.എഫ്. അബ്ദുല്‍ ഖാദര്‍, സി.പി.ഒ. പി.എസ്. റമീസ്  എ.സി.പി.ഒ ഷമീന, എന്നിവര്‍ ക്യാമ്പിന്  നല്‍കും.