പ്രാദേശികം

ബസ് സ്റ്റാൻ്റ് പൊളിക്കൽ ക്രമീകരണങ്ങൾ പാലിക്കണമെന്ന് നഗരസഭ

ഈരാറ്റുപേട്ട . നഗരസഭാ ബസ് സ്റ്റാന്റ് പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിലിന്റെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ (ചൊവ്വ) ന് നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന യോഗ തീരുമാനങ്ങൾ

1. ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ബന്ധപ്പെട്ടുവരുന്ന മുനിസിപ്പൽ ബസ് സ്റ്റാന്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ശനിയാഴ്ച വരെ തടത്തിൽ ജുവലറി ജംഗ്ഷൻ മുതൽ മസാഫി റെഡിമെയ്ഡ് ഷോപ്പ് വരെയുളള റോഡിന്റെ ഇരുവശവുമുളള കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കരുതെന്നും കാൽനടയാത്രയും വാഹന ഗതാഗതവും ടി ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5.00 വരെ നിരോധിച്ചിരിട്ടുള്ളതുമാണ്

 

2. സെൻട്രൽ ജംഗ്ഷൻ ഭാഗത്തുനിന്നും പൂഞ്ഞാർ,തീക്കോയി ഭാഗത്തേയ്ക്ക് പോകുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുളള വാഹനങ്ങൾ കുരിക്കൾ നഗർ ജംഗ്ഷനിൽ നിന്നും മാർക്കറ്റ് റോഡ് വഴിതിരിഞ്ഞ് പോകേണ്ടതാണ്.

3. മാർക്കറ്റ് റോഡിൽ കുരിക്കൾ നഗർ ജംഗ്ഷൻ മുതൽ വിൻമാർട്ട് ജംഗ്ഷൻ വരെയും മുനിസിപ്പൽ റോഡിൽ ബാങ്ക് ജംഗ്ഷൻ മുതൽ കൃഷിഭവൻ വരെയും ഓട്ടോറിക്ഷയുൾപ്പെടെയുളള വാഹന പാർക്കിംഗ് ഈ ദിവസങ്ങളിൽ രാവിലെ 8.മുതൽ 'വൈകുന്നേരം5 .വരെ നിരോധിച്ചിരിക്കുന്നു.

4. മാർക്കറ്റ് റോഡിൽ ഇറക്കിവച്ച് കച്ചവടം ചെയ്തിരുന്ന കച്ചവട സ്ഥാപനങ്ങൾ അനുവദിച്ചിരിക്കുനന ഏരിയയിൽ മാത്രം വില്പന വസ്തുക്കൾ, ബോർഡ് എന്നിവ ഉപയോഗിക്കേണ്ടതാണ്. 

യോഗത്തിൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ,സബ് കമ്മിറ്റി അംഗങ്ങളായ അൻസർ പുള്ളോലിൽ ,അഡ്വ. മുഹമ്മദ് ഇല്യാസ് ,നാസർ വെള്ളൂപ്പറമ്പിൽ ,അനസ് പാറയിൽ ,എസ് .കെ നൗഫൽ ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി റ്റി.റ്റി. മാത്യു നഗരസഭ സെക്രട്ടറി നാൻസി വർഗീസ് ,അസിസ്റ്റൻ്റ് എഞ്ചിനീയർ കാവ്യ മനോജ് ,പോലീസ് ,റവന്യു ,മോട്ടോർ വെഹിക്കിൾ ,ഇലക്ട്രിസിറ്റി ബോർഡ് ,ഫയർ & റെസ്ക്യൂ ,പി.ഡബ്ല്യു .ഡി ,ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.