ഈരാറ്റുപേട്ട :നോമ്പ് തുറയിലെ ഒഴിവാക്കാനാവാത്ത വിഭവങ്ങളില്‍ ഒന്നാണ് ഈത്തപ്പഴം.വിശ്വാസത്തൊടൊപ്പം രുചിയും 'ഗുണങ്ങളും പ്രിയം ഏറുന്നു. റമസാന്‍ എത്തിയതോടെ ഈത്തപ്പഴ വിപണി സജീവമായി.കിലോയ്ക്ക് നൂറു രൂപ മുതല്‍ തുടങ്ങി 1600രൂപ വരെപോകുന്നു രുചി വൈവിധ്യത്തിന്റ് വിവിധ തരംഈത്തപ്പഴങ്ങള്‍.ഈത്തപഴങ്ങള്‍ക്കിടയിലെ രാജാവ്എന്ന് അറിയപ്പെടുന്ന അജ് വ ഈത്തപ്പഴത്തിന്റ ഗുണങ്ങള്‍ ഏറെയാണ്.
മദീനയില്‍ നിന്നും എത്തുന്ന അജ് വ ഈത്തപഴത്തിന് വിപണിയില്‍ ലഭ്യമായതില്‍ഏറ്റവും വിലയുംഅജ് വ യ്ക്കാണ്. സൗദി, ഇറാന്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ഈത്തപഴങ്ങളാണ് വിപണിയില്‍ ഏറെയും. സൗദിയില്‍ നിന്നുള്ളവയാണ് കൂടുതലും സ്ഥലപേരുകളില്‍ തുടങ്ങി ചരിത്രത്തില്‍ ചെന്നു ചേരുന്നു പലതിന്റയും പേരുകള്‍' കിലോയ്ക്ക് ആയിരത്തി അഞ്ഞൂറിന് മുകളില്‍ വില വരുന്ന ആമ്പറും, മജ്ദുലും ഇനങ്ങള്‍. ഈ ഇനങ്ങളിലെ പ്രധാനപ്പെട്ട ഇനങ്ങളായ സഫാവി, സഖായി, അള്‍ജീരിയ മബ്രൂം എന്നിങ്ങനെ പോകുന്നു പേരുകള്‍ നുറു രൂപ മുതല്‍ ഇരുന്നൂറു രുപ വരെയാണ് തവിട്ട്, മഞ്ഞ നിറത്തിലുള്ള കാരയ്ക്ക ഇനങ്ങളും വിപണിയില്‍ സുലഭം