പ്രാദേശികം

കരുത്തായ് ചേർത്ത് പിടിച്ചുകൊണ്ട് സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട :അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട  സൺറൈസ് ഹോസ്പിറ്റലിലെ എല്ലാ വനിതാ ജീവനകാർക്കും  സൗജന്യ സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. സ്വയംരക്ഷാ കഴിവുകൾ കൈവരിക്കാനും, ആത്മവിശ്വാസം വർധിപ്പിക്കാനുമുള്ള പരിശീലനമാണ് നൽകിയത്  

സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ സി ഇ ഓ ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇടുക്കി ജില്ലാ ബോക്സിങ് അസ്സോസിസ്യഷന്റെ ജനറൽ സെക്രട്രറിയും ഷോബുക്കായ് കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേരള വൈസ് പ്രെസിഡന്റുമായ മാസ്റ്റർ ബേബി എബ്രഹാമാണ് സെൽഫ് ഡിഫെൻസ് ക്ലാസ്സുകൾ നയിച്ചത്