പ്രാദേശികം

വനിതാ ദിനാചരണം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട.ഫെയ്സ് വിമൻസ് ക്ലബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനവും, ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.വനിതാ ക്ലബ് പ്രസിഡന്റ് മൃദുലാ നിഷാന്ത് അദ്യക്ഷം വഹിച്ചു. ഈരാറ്റുപേട്ട നഗരസഭ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ ഉൽഘാടനം ചെയ്തു. ആതുര,സാമൂഹിക വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം ചെയ്യുന്ന ബിന്ദു സജീവ്, ഷാഹിന പി.എ, ജയ് മോൾ കെ.എസ്, നുസൈഫ മജീദ് എന്നിവരെ ആദരിച്ചു.

പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗീതാ നോബിൾ, വി.എം. സിറാജ്. പ്രൊ.എ.എം. റഷീദ്, എബി ഇമ്മാനുവൽ, കെ.എം. ജാഫർ. സക്കീർ താപി, കെ.പി.എ.നടക്കൽ,റസീന ജാഫർ, പി.എസ് ജബ്ബാർ, ഹാഷിം ലബ്ബ, പി.പി.എം. നൗഷാദ്, തസ്നി കെ. മുഹമ്മദ്, താഹിറ ത്വാഹ എന്നിവർ സംസാരിച്ചു