േലുകാവ് മറ്റം : ആശാ വർക്കർമാർ നടത്തി വരുന്ന രാപ്പകൽ സമരം ഒത്തുതീർപ്പാക്കണമെന്നും വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മേലുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽമേലുകാവ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു.മേലുകാവ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ടി.ജെ ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു.തോമസ് സി വടക്കേൽ, പ്രേം ജോസഫ് ,മോഹനൻ മാരിപ്പുറത്ത്,ബിൻസി ടോമി, എന്നിവർ പ്രസംഗിച്ചു.