വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കേന്ദ്രസർക്കാർ രാജ്യത്തെ കാവിവൽക്കരിക്കുന്നു. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : ഒരു രാജ്യം ഒരു ഇലക്ഷന് ഒരു രാജ്യം ഒരു നിയമം എന്ന ആർഎസ്എസ് അജണ്ടകൾ  നടപ്പാക്കുന്നത് വഴി കേന്ദ്രസർക്കാർ രാജ്യത്തെ കാവ്യവൽക്കരിക്കുകയാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ   അഭിപ്രായപ്പെട്ടു. യൂത്ത് ഫ്രണ്ട് എം ഈരാറ്റുപേട്ട മുൻസിപ്പൽ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് എം ഈരാറ്റുപേട്ട മുനിസിപ്പൽ പ്രസിഡണ്ട് ആരിഫ് വാഴപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് എം ഈരാറ്റുപേട്ട മണ്ഡലം പ്രസിഡണ്ട്  അഡ്വ. ജെയിംസ് വലിയവീട്ടിൽ, കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം, പി എസ് എം റംലി, ജാവ ഫൈസൽ, ഷാന കടപ്ലാക്കൽ,സാനിയോ ജെയിംസ്, അലൻ ബിജു, സഫൽ തെക്കേക്കര തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട കോർട്ട് കോംപ്ലക്സിൽ കുടുംബകോടതിയുടെ പ്രവർത്തനം ആരംഭിച്ചു

ഈരാറ്റുപേട്ട.കോർട്ട് കോംപ്ലക്സിൽ കുടുംബകോടതിയുടെ പ്രവർത്തനം ആരംഭിച്ചു .കുടുംബകോടതിയുടെ ക്യാമ്പ് സിറ്റിങ് ഫാമിലി കോർട്ട് ജില്ലാ ജഡ്ജി അയ്യൂബ് ഖാൻ.ഇ  ഉദ്ഘാടനം ചെയ്തു.മുൻസിഫ് മജിസ്ട്രേറ്റ് ആർ.കൃഷ്ണപ്രഭൻ മുഖ്യ പ്രഭാഷണം നടത്തി. ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.ജോമി സെബാസ്റ്റ്യൻ, അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ സെക്രട്ടറി അഡ്വ.വി.പി.നാസർ സ്വാഗതവും ട്രഷറർ അഡ്വ.ഇ.എസ്.കണ്ണൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന ശേഷം പതിനൊന്ന് മണിയോടെ കോടതി സിറ്റിങ് ആരംഭിച്ചു

പ്രാദേശികം

പരാജയങ്ങൾ വിജയത്തെ കുറ്റമറ്റതാക്കുമെന്ന് ഡോ ഗിരീഷ് ശർമ്മ .

അരുവിത്തുറ: പരാജയങ്ങൾ വിജയത്തെ കുറ്റമറ്റതാക്കുമെന്ന്  ഐ എസ്സ് ആർ ഓ ചന്ദ്രയാൻ 3 ലാന്റിങ്ങ് നാവിഗേഷൻ ടീം മേധാവി ഡോ ഗിരീഷ് ശർമ്മ പറഞ്ഞു. ചന്ദ്രയാൻ 2ന്റെ ലാന്റിങ്ങ് പരാജയത്തിനു  ശേഷം അന്നു രാത്രി മുതൽ ആരംഭിച്ച കൃതമായ വിലയിരുത്തലുകളും പരീക്ഷണങ്ങളും പരിശ്രമങ്ങളുമാണ് ചന്ദ്രയാൻ 3 ന്റെ വിജയത്തിനു നിദാനമായത് നാം ചന്ദ്രനെ കീഴടക്കി എന്നു പറയുന്നത് തെറ്റാണെന്നും പ്രപഞ്ച ശക്തികൾ പ്രവചനാതീതമാംവിധം ശക്തമാണ്. അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഡോ ഗിരീഷ് ശർമ്മക്ക് കലാലയം നൽകിയ സ്വീകരണത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ധേഹം. കോളേജ് മനേജർ വെരി റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ ഐക്യു ഏ സി അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡോ സുമേഷ് ജോർജ് ഡോ മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

അവസരോചിതമായ ഇടപെടലിലൂടെ തങ്കച്ചന്റെ ജീവൻ രക്ഷിച്ച ഫയാസിനെ ടീം നന്മക്കൂട്ടത്തിന്റെ ആദരവ്

ഈരാറ്റുപേട്ട കാരക്കാട് സ്കൂളിൽ വെച്ച് ഫയാസിനെ ടീം നന്മക്കൂട്ടം ആദരിച്ചു ഫയാസിനുള്ള സൈക്കിൾ നൽകുകയാണ് ടീം നന്മക്കൂട്ടം ആദരവ് അർപ്പിച്ചത് യോഗത്തിൽ ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കറ്റ് പി എം മുഹമ്മദ് ഇല്യാസ് കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈസ്കൂൾ മാനേജർ മുഹമ്മദ് ആരിഫ് എച്ച് എം മുഹമ്മദ് സാലി കെ മുഹമ്മദ് അഷ്റഫ് നഗരസഭ കൗൺസിലർ സുനിൽകുമാർ മുഹമ്മദ് ഹാഷിം റാഫി പുതുപ്പറമ്പിൽ യൂസഫ് ഹിബ ഗഫൂർ ഇല്ലത്തു പറമ്പിൽ ഹാഷിം ലബ്ബ തുടങ്ങിയവർ സംസാരിച്ചു നന്മക്കൂട്ടം പ്രസിഡണ്ട് ഫസൽ വെള്ളൂ പറമ്പിൽ ഫയാസിന് സൈക്കിൾ നൽകി

പ്രാദേശികം

മലങ്കര മീനച്ചിൽ കുടിവെള്ള പദ്ധതി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെ കൂടി ഉൾപെടുത്തണം

ഈരാറ്റുപേട്ട. മീനച്ചിൽ താലൂക്കിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മലങ്കര മീനച്ചിൽ കുടിവെള്ളപദ്ധതിയിൽ ഈരാറ്റുപേട്ട മുനിസിപ്പൽ പ്രദേശത്തെ കൂടി ഉൾ പെടുത്തണമെന്ന് യുഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റി യോഗം ആവശ്യപെട്ടു ഏഴുചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈപ്രദേശത്ത് നാൽപ്പതിനാ യിരത്തോളം ജനങ്ങളാണ് തിങ്ങിപാർക്കുന്നത് അമ്പതുവർഷത്തിലേറെ പഴക്കമുള്ള രണ്ട് കടിവെള്ളപദ്ധതികളാണ് ഇവിടെ യുള്ളത് . മീനച്ചിൽ നദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് ഈപദ്ധതികൾ പ്രവർത്തിക്കുന്നത് .വേനൽ ആരംഭ ത്തിൽതന്നെ നദിയിലെ വെള്ളം വറ്റിതുടങ്ങും .വേനൽകാലത്ത് കുടിവെള്ള ത്തിനായി ഇവിടത്തെ ജനങ്ങൾ ഏറെ ക്ലേശിക്കുന്നു . ഏറെ ജനവാസ മുള്ള ഈപ്രദേശത്തെ മാത്രം അവഗണിച്ചത് പുന പരിശോദിക്കണമെന്നും യോഗം ആവശ്യപെട്ടു യു ഡി എഫ് ഈരാറ്റുപേട്ട മണ്ഡലം ചെയർമാൻ പിഎച്ച് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ സുഹ്റാ അബ്ദുൽഖാദർ വൈസ് ചെയർമാൻ അഡ്വ. വിഎം മുഹമ്മദ് ഇല്യാസ് ,കെ എ മുമ്മദ് അഷറഫ് എം പി സലീം,റാസി ചെറിയവല്ലം, കെ എ മുഹമ്മദ് ഹാഷിം അനസ് നാസർ ,വിപി ലത്തീഫ്,അൻ വർ അലിയാർ ,സാദിഖ് മറ്റ കൊമ്പനാൽ , റസീം മുതുകാട്ടിൽ ,എസ് എം കബീർ ,സിറാജ് കണ്ടത്തിൽ ഹസീബ് വെളിയത്ത് എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

ഗുരുത്വം മഹത്വം അധ്യാപക ദിനാചരണം.

ഈരാറ്റുപേട്ട . മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 'ഗുരുത്വം മഹത്വം' എന്ന പേരിൽ ദേശീയ അധ്യാപകദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഈ അധ്യായനവർഷം സ്കൂളിൽ നിന്നു വിരമിക്കുന്ന ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിലെ ഏഴ് അധ്യാപകരെ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ മുതിർന്ന അധ്യാപകർ പൊന്നാടയണിയിച്ച് ആദരിച്ചു. വിദ്യാർത്ഥികൾ വിരമിക്കുന്ന അധ്യാപകർക്ക് പനിനീർ പുഷ്പങ്ങൾ നൽകി. രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ സ്കൂളിലെ ഏറ്റവും കുരുന്നു വിദ്യാർത്ഥികളായ അഞ്ചാം ക്ലാസ് കുട്ടികൾ അവർ സ്വയം നിർമിച്ചു കൊണ്ടുവന്ന പുഷ്പങ്ങൾ മുഴുവൻ അധ്യാപകർക്കും ഒരേ സമയം സമ്മാനിച്ചു. ഹെഡ് മിസ്ട്രസ് എം.പി ലീന അധ്യാപക ദിന സന്ദേശം നൽകി. എട്ടാം ക്ലാസ് വിദ്യാർത്ഥി ഫാബി വി .എൻ ആശംസയർപ്പിച്ച് സംസാരിച്ചു.

പ്രാദേശികം

അധ്യാപക ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട ഗവ.മുസ്‌ലിം എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു

അധ്യാപക ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട ഗവ.മുസ്‌ലിം എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ മാത്യു സാറിനെ പി.റ്റി. എ പ്രസിഡണ്ട് അനസ് പീടിയേക്കൽ പെന്നാട അണിയിച്ച് ആദരിച്ചു തുടർന്ന് കുട്ടി അധ്യാപകർ ക്ലാസുകൾ എടുത്തു പ്രത്യേകം വിളിച്ചു കൂട്ടിയ സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ അധ്യാപകർക്ക് ആദരവുകളർപ്പിച്ചു കൊണ്ടുള്ള ആശംസ കാർഡുകൾ കൈമാറി മൂന്നാം ക്ലാസിലെ വിദ്യാർത്ഥി സെറ ഫാത്തിമ സ്കൂൾ അസംബ്ലിയിൽ അധ്യാപക ദിന സന്ദേശം നൽകി. ജി.എം എൽ. പി.എസിൽ നിന്നും20 വർഷം മുമ്പ് വിരമിച്ച പൂർവ്വ അധ്യാപിക ശ്രീമതി.മൈമൂന ബീഗത്തെ ആദരിച്ചു

പ്രാദേശികം

കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട 2022-24 അധ്യാന വർഷത്തെ അധ്യാപക വിദ്യാർത്ഥികൾക്കായുള്ള എൻ.എസ്.എസ് "സാൾട്ട്" സപ്തദിന സഹവാസ ക്യാമ്പ് ഉദ്ഘാടനവും സ്‌നേഹവീടിന്റെ താക്കോൽ ദാനവും നടന്നു.

കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട 2022-24   അധ്യാന വർഷത്തെ അധ്യാപക വിദ്യാർത്ഥികൾക്കായുള്ള  എൻ.എസ്.എസ് "സാൾട്ട്" സപ്തദിന സഹവാസ ക്യാമ്പ്  ഉദ്ഘാടനവും സ്‌നേഹവീടിന്റെ താക്കോൽ ദാനവും നടന്നു. ക്യാമ്പ്  പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും താക്കോൽ ദാനവും ബഹുമാന്യനായ എം. എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. റോസിലിറ്റ് മൈക്കിൾ  സ്വാഗതം ആശംസിച്ചു.  സിപാസ് ഡയറക്ടർ പ്രൊഫ. ഹരികൃഷ്ണൻ പി  അധ്യക്ഷ പ്രസംഗം നിർവഹിച്ചു.   മഹാത്മാഗാന്ധി  സർവ്വകലാശാല  എൻഎസ്എസ് കോർഡിനേറ്റർ   ഡോ.ഇ. എൻ. ശിവദാസൻ  മുഖ്യപ്രഭാഷണം നിർവഹിച്ചു. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ സ്നേഹവീട് പ്രോജക്റ്റ് കോഡിനേറ്റർ ഡോ. സൂസമ്മ എ. പി ആശംസ അറിയിക്കുകയും ചെയ്തു. സിപാസ് കോർഡിനേറ്റർ ശ്രീ ശ്രീകുമാർ എസ്, പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ ജോസഫ് കെ. ജെ, അധ്യാപക പ്രതിനിധി ശ്രീമതി സുജ കെ.കെ, വാർഡ് കൗൺസിലർ ശ്രീമതി.ഫാത്തിമ മാഹിൻ, എൻ എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ സിബി ജോസഫ്  എന്നിവർ പ്രസംഗിച്ചു.