ഈരാറ്റുപേട്ട: യാത്രകളെ പ്രണയിക്കുന്നവർക്കായി ഈ അവധിക്കാലം ആഘോഷമക്കാൻ വിനോദ-തീർത്ഥാടന യാത്രകളൊരുക്കി ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ.മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, മൂന്നാർ, കാന്തല്ലൂർ, തിരുവനന്തപുരം-കോവളം ,ചെങ്കൽ, കായൽ യാത്രകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്രകളും മലയാറ്റൂർ കുരിശുമല, ആറ്റുകാൽ, ആഴിമല തീർഥാടന യാത്രയുമാണ് ഒരുക്കിയിട്ടുള്ളത്. കുടുംബാംഗങ്ങൾക്ക് ഒന്നിച്ചും സുഹൃത്തുക്കൾ ചേർന്നും സംഘടനകൾക്കും ഒറ്റക്കും പങ്കെടുക്കാവുന്ന രീതിയിൽ ചിലവ് കുറച്ചാണ് ബഡ്ജറ്റ് ടൂറിസം പാക്കേജുകൾ തയ്യാറാക്കിയിരിക്കുന്നത്. യാത്രകൾക്കായി റെസിഡൻസ് അസോസിയേഷനുകൾക്കും ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക് 9447154263 (സാജു. പി.എസ്), 97456 53467 (സരിതമോൾ. ടി. എസ്), 7025097659 (റോയിമോൻ ചാൾസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.