ഈരാറ്റുപേട്ട:റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കടന്നു പോയത്.
ഈരാറ്റുപേട്ടയിലെ മസ്ജിദുകൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു വർഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന റമസാൻനോമ്പ് പാരസ്പര്യത്തിന്റെ ഊഷ്മളതയും അസുലഭാവസരങ്ങളുമാണ് വിശ്വാസികൾക്ക് സമ്മാനിച്ചത്.
ഈ വെള്ളിയാഴ്ച റമസാൻ 27 യായിരുന്നു.. റമദാനിലെ പുണ്യരാവായ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചു കൊണ്ട് തന്നെ വ്യാഴാഴ്ച വിശ്വാസികൾ പള്ളി കളിൽ പ്രാർത്ഥനകളാൽ മുഴുകിയും ഖുർആൻ പാരായണം നടത്തിയും സ്ത്രീകൾ വീടുകളിൽ ഖുർആൻ പാരായണം നടത്തിയും പ്രാർത്ഥനകളാലും കഴിച്ചു കൂട്ടി.
ഇമാമുമാര്‍ വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തിൽ റമസാന് ഔപചാരിക യാത്രാമൊഴി ചൊല്ലി. അസ്സലാമു അലൈക യാ ശഹ്‌റ റമസാന്‍'' എന്ന ഇമാമുമാരുടെ ഉപചാരം ചൊല്ലല്‍ വേദനയോടെയാണ് വിശ്വാസികള്‍ ശ്രവിച്ചത്.
നിർബന്ധ ദാനത്തിനും പുറമെ ധാനധർമ്മങ്ങൾ വർധിപ്പിക്കാനും അശരണരെയും ആലംബഹീനരെയും സഹായിക്കാനും അവർക്ക് ജീവിത വിഭവങ്ങൾ എത്തിച്ചു കൊടുക്കുവാനുള്ള ബാധ്യത വിശ്വാസികൾക്ക് ഉണ്ടെന്നു ഇമാമുമാർ ജുംഅ പ്രസംഗത്തിൽ പറഞ്ഞു. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ഇമാമുമാർ ആവശ്യപ്പെട്ടു.
റമസാൻ വിട പറയാൻ എതാനും ദിവസം ബാക്കി നിൽക്കേ ചെറിയ പെരുന്നാൾ വരവേൽക്കാൻ വിശ്വാസി സമൂഹം ഒരുങ്ങി കഴിഞ്ഞു









