ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2024-.25 ലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ ഇലക്ട്രിക് വീൽചെയറിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു .
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.കുര്യൻ തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രി.അജിത്ത് കുമാർ
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഴ്‌സി മാത്യാ മെമ്പർമാരായ ശ്രീ. ജോസഫ് ജോർജ്, ശ്രീമതി. ശ്രീകല ആർ ശ്രീമതി ഓമനഗോപാലൻ, ശ്രീമതി മിനി സാവിയോ ശ്രീ. ജെറ്റോ ജോസ്, ബി.ഡി. ഒ. ബാബുരാജ്, സി.ഡി.പി.ഒ ജാസ്മിൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.