ഈരാറ്റുപേട്ട: ചെറിയ പെരുന്നാളിൻ്റെ ഭാഗമായി ഡിപ്പോയിലെ മുഴുവൻ ജീവനക്കാർക്കും പെരുന്നാൾ കിറ്റ് വിതരണം ചെയ്ത് ഈരാറ്റുപേട്ട ഡിപ്പോയിലെ ഒരു കൂട്ടം ജീവനക്കാർ.
ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ മോഹൻദാസ്, സൂപ്രണ്ട് രജനി, ജീവനക്കാരായ സമീർ കെ.എ, സക്കീർ ഹുസൈൻ, അൻസാർ എ.എം, മുനീർ മുഹമ്മദ്, അബൂതാഹിർ, ഹാരിസ്, യൂസുഫ് (ഇക്ക്) എന്നിവരും ഡിപ്പോയിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
ഈദ്, ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ വേളകൾ മനുഷ്യസാഹോദ്യര്യത്തിൻ്റെ വേദികളാവട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.