ഈരാറ്റുപേട്ട : മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും മേലുകാവ് ഗ്രാമപഞ്ചായത്തും SBI ഈരാറ്റുപേട്ടയും സംയുക്തമായി മേലുകാവ് ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് മേഖലയായ ഇലവീഴാപൂഞ്ചിറയിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു.
മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസുകുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. ഷൈനി ജോസ്, ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ചെയർപേഴ്സൺന്മാർ, മറ്റു മെമ്പർമാർ, AD ബാബുരാജ് K,
മേലുകാവ് പോലീസ് ഹൗസ് ഓഫിസർ അഭിലാഷ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, ജോയിൻ്റ് ബി.ഡി. ഒ.ന്മാർ, ഏ.എസ്. VEO ന്മാർ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ്, RP ന്മാർ, ഹരിതകർമ്മസേനാംഗങ്ങൾ. ആശാവർക്കർ, മേറ്റുമാർ പ്രിയ നാട്ടുകാർ എന്നിവർ പങ്കെടുത്തു.