പ്രാദേശികം

ടീം നന്മക്കൂട്ടം ഭാരവാഹികളെ തിരഞ്ഞെടുത്തു

2025-26 കാലയളവിലേക്കുള്ള ടീം നന്മക്കൂട്ടം ഈരാറ്റുപേട്ടയുടെ ഭാരവാഹികളെ വാഗമണ്‍ ചോയിസ് ഹോളിഡേയ്സില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. രക്ഷാധികരികളായി അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ കലാം ആസാദ്, പ്രസിഡന്റ് അന്‍സര്‍ നാകുന്നത്ത്, സെക്രട്ടറി ഷെല്‍ഫി ജോസ്, ട്രഷറര്‍ അഫ്സല്‍ വിഎം, വൈസ് പ്രസിഡന്റുമാരായി ഷാജി കെകെപി, ഫൈസല്‍ ടിഎ, ജോയിന്റ് സെക്രട്ടറിമാരായി എബിന്‍ ഉണ്ണി, അനസ് പുളിക്കീല്‍, ജോയിന്റ് ട്രഷററായി ഫൈസല്‍ പാറേക്കാട്ടില്‍ കമ്മിറ്റി അംഗങ്ങളായി ഹാരിസ് പുളിക്കീല്‍, ജഹനാസ് പിപി, നിസാര്‍ എകെ, അജ്മല്‍ എസ്എസ്, റമീസ് ബഷീര്‍, ജലീല്‍ കെകെപി, നദീര്‍ ആശാന്‍സ്, സ്ഥിരം അംഗം ഫസില്‍ വെള്ളുപ്പറമ്പില്‍ എന്നിവരെയും തിരഞ്ഞെടുത്തു.

വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് ഷാജി കെകെപി അധ്യക്ഷത വഹിച്ചു, രക്ഷാധികാരി  അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി എബിന്‍ ഉണ്ണി റിപ്പോര്‍ട്ടും ട്രഷറര്‍ അഫ്സല്‍ വിഎം വരവ് ചിലവ് കണക്കുകളും പിപി നജീബ് സ്വാഗതവും  ചോയിസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍മാരായ സിറാജ് കണ്ടത്തില്‍, ഷഹീര്‍ ചെട്ടുപറമ്പില്‍ ആശംസകളും പ്രവര്‍ത്തകര്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് കേരളാ ഗവണ്‍മന്റ് റെസ്‌ക്യൂ ടീം പരിശീലകന്‍ അബ്ദുല്‍ കലാം ആസാദും നിര്‍വഹിച്ചു.