ഈരാറ്റുപേട്ട: ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ല് ഭരണഘടന വിരുദ്ധമാണെന്ന് കെ.എൻ.എം മർക്കസ്സുദ്ദഅവ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. വഖഫ് ബോർഡുകളുടെ അധികാരത്തെ ഇല്ലാതാക്കി സർക്കാർ ഉദ്യോഗസ്ഥൻമാരിലേക്ക് വഖ്ഫിൻ്റെ അധികാരം എത്തുന്ന ബില്ലാണിത്. ബില്ല് പിൻ വലിക്കണമെന്ന് പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു
പി.എ ഹാഷിം അധ്യക്ഷത വഹിച്ചു.പുത്തൻപള്ളി ചീഫ് ഇമാം ബി.എച്ച് അലി മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എ ഹാരിസ് സ്വലാഹി, അഡ്വ.വി.എം മുഹമ്മദ് ഇല്ല്യാസ്, അഡ്വ.വി.പി നാസർ, ഹാഷിർ നദ്‌വി, പി.എം അർഷദ്, ബിലാൽ നൗഷാദ്, കെ.പി ഷെഫീഖ് എന്നിവർ പ്രസംഗിച്ചു.