ഈരാറ്റുപേട്ട: സിജിയുടെ വിവിധ വിദ്യാഭ്യാസ , നൈപുണ്യ വികസന പദ്ധതികളുടെ ത്രൈമാസ വിലയിരുത്തലും അടുത്ത മൂന്നു മാസത്തെ പദ്ധതി നടത്തിപ്പും ചർച്ച ചെയ്യുന്നതിന് സംസ്ഥാന തലത്തിൽ നടത്തി വരുന്ന" സിഗ് നൈറ്റ്'' (Cignite) ഈരാറ്റുപേട്ട ബറക്കാത്ത് ഓഡിറ്റോറിയത്തിൽ നടന്നു.
വിവിധ ജില്ലകളിൽ ഓരോ മൂന്ന് മാസം കൂടുമ്പോഴും നടത്തി വരുന്ന ഈ പരിപാടിക്ക് ഇത്തവണ സിജി കോട്ടയം ജില്ലാ കമ്മിറ്റിയാണ് ആഥിതേയത്വം വഹിച്ചത്.സിജിയുടെ സംസ്ഥാന പ്രസിഡൻ്റ് ഡോ. എ.ബി. മൊയ്തിൻ കുട്ടി, ജനറൽ സെക്രട്ടറി ഡോ. ഇസഡ്.എ. അഷ്റഫ് , വൈസ് പ്രസിഡൻ്റ് ഡോ. മുഹമ്മദ് ഇല്യാസ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ഈരാറ്റുപേട്ടയിലെ നൈനാർ, പുത്തൻ പള്ളി, മുഹിയിദീൻ പള്ളികളുടെ പ്രസിഡൻ്റുമാർ, വിദ്യാഭ്യാസ പ്രവർത്തകർ, സംഘടനാ പ്രതിനിധികൾ എന്നിവരുടെ പ്രത്യേക സെഷനും സംഘടിപ്പിച്ചിരുന്നു.









