ഈരാറ്റുപേട്ട: ഗവ. മുസ്‌ലിം എൽ.പി സ്കൂൾ വായന വാരത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളുടെ യും അലിഫ് അറബി ക്ലബ്ബിൻ്റെ ഉദ്ഘാടനവും ഗ്രന്ഥകാരനും വിവർത്തകനും ഈരാറ്റുപേട്ട ബി.എഡ് കോളേജ് റിട്ട. അസിസ്റ്റൻ്റ് പ്രെഫസറുമായ എം.എസ്.എ റസാഖ് നിർവഹിച്ചു.
വായനാ വാരത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി അക്ഷര മര നിർമാണം,രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി പദപ്പയറ്റ്,3, 4 ക്ലാസ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പതിപ്പ് നിർമാണം, വായനമത്സരം തുടങ്ങിയവ സംഘടിപ്പിക്കും. ഹെഡ്മാസ്റ്റർ മാത്യു കെ. ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ എ.യു, സീനിയർ അസിസ്റ്റൻ്റ് ഷാജിന തുടങ്ങിയവർ സംസാരിച്ചു.









