ഈരാറ്റുപേട്ട .നഗരസഭ, തലനാട്,തീക്കോയി, പൂഞ്ഞാർ ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തുകളിൽ ശനിയാഴ്ച പുലർച്ചേ 3-ഓടു കൂടി വീശിയടിച്ച കനത്ത കാറ്റിലും മഴയിലും നൂറുക്കണക്കിന് മരങ്ങൾ വീടുകൾക്ക് മേൽ കടപുഴുകി വീണ് നൂറുക്കണക്കിന് വീടുകൾക്ക് നാശനഷ്ടമുണ്ടായി. വീടുകൾ ഭാഗികമായും പൂർണ്ണമായും നശിച്ച വീടുകളുണ്ട്. അതു കുടാതെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനാൽ വൈദ്യുതി ബന്ധം തകരാറായി. കൃഷി നാശവും ഉണ്ടായി. പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുകളിലേക്ക് മരം വീണ് കാറിന് കേടുപാടുകൾ സംഭവിച്ചുആളപായം മാറ്റി നിർത്തിയാൽ പല വീടുകൾക്കും ലക്ഷങ്ങളുടെ നഷ്ടം മാണ് ഉണ്ടായിരിക്കുന്നത്.
പുലർച്ചെ 3 മണിയോടെയാണ് മഴ തുടങ്ങിയത്. മിനിറ്റുകൾക്കകം ശക്തി പ്രാപിച്ചു. മഴയോടൊപ്പം കാറ്റും വീശിയടിച്ചതോടെ മരങ്ങൾ കടപുഴകി വീഴാൻ തുടങ്ങി. ശക്തമായ സൗണ്ട് കേട്ടാണ് പലരും ഉറക്കിൽ നിന്ന് ഉണർന്നത്
എന്താണ് സംഭവിച്ചതെന്നറിയാതെ പലരും വീടിന് പുറത്തേക്ക് ഇറങ്ങി ഓടി. ആസ്പറ്റാസ് ഷീറ്റുകൾ പാകിയ വീടുകളുടെ മേൽക്കൂര ഉൾപ്പടെയാണ് നിലം പതിച്ചത്. ഈരാറ്റുപേട്ട നഗരസഭയിൽ സഫാ നഗർ, കീരിയാതോട്ടം, തേവരു പാറ, പത്താഴുപ്പടി, കാരയ്ക്കാട്, മറ്റയ്ക്കാട്, മുരിക്കോലിൽ,കടുവാമൂഴി, തേക്കേക്കര എന്നീ പ്രദേശങ്ങളിൽ കാറ്റ് നാശം വിതച്ചു. നുറുക്കണക്കിന് സന്നദ്ധ പ്രവർത്തകർ ചേർന്ന് വീടുകളിൽ വീണ മരങ്ങൾ മുറിച്ചു മാറ്റി.









