പ്രാദേശികം

തനിമ കലാ സാഹിത്യ വേദി കോട്ടയം ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: തനിമ തനിമ കലാ സാഹിത്യ വേദി കോട്ടയം ജില്ലാ കാഞ്ഞിരപ്പള്ളി ഇസ്ലാമിക്‌ സെന്ററിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന  സെക്രട്ടറി അൻസാർ ഉദ്ഘാടനം നിർവ്വഹിച്ചു.
2022 - 24 കാലത്തെ പ്രവർത്തന റിപ്പോർട്ട്‌ സെക്രട്ടറി ബൈജു അവതരിപ്പിച്ചു. തുടർന്ന് 2025 -27 വർഷത്തേക്കുള്ള പുതിയ ജില്ലാഭാരവാഹികളെ തെരഞ്ഞെടുത്തു. തനിമ ജില്ലാ രക്ഷാധികാരിയുടെ പ്രതിനിധിയായി സാദിഖ് ബിൻ അലി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.  

ഫസലുൽ ഹഖ് (പ്രസിഡന്റ്), ഷഹന അൻവർ (വൈസ് പ്രസിഡന്റ്‌), അമീൻ ഒപ്ടിമാ (ജനറൽ സെക്രട്ടറി), നിഷ റഹിം (സാഹിത്യ വിഭാഗം സെക്രട്ടറി), ഷഫീഖ് ഇസ്മായിൽ (സംഗീതം - സെക്രട്ടറി), എസ്.എഫ്. ജബ്ബാർ (നാടകം - സെക്രട്ടറി), അശോക് ശ്രീധർ (സിനിമ - സെക്രട്ടറി), ശാഹുൽ ഹമീദ് (സംഘാടനം - സെക്രട്ടറി), നസീർ കണ്ടത്തിൽ (ചിത്രകല - സെക്രട്ടറി), അഫ്ജാൻ (പി.ആർ& മീഡിയ - സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. 
ലത്തീഫ് മുല്ലശ്ശേരി, വാസുക്കുട്ടൻ, അൻസാർ അലി, അനീഷ്,, P S നാസർ, അബ്‌ദുൾ അസീസ്, മനാഫ് നേടുന്തുരുത്തി, ബൈജു, ഷാജഹാൻ എം.പി, റഷീദ നിജാസ് എന്നിവരെ ജില്ലാ കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.