ഈരാറ്റുപേട്ട. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട ഫൈൻ ആർട്സ് ക്ലബ് (ഫെയ്സ് )ന്റെ നേതൃത്വത്തിൽ വിവിധ സ്ക്കൂളുകളിലും, സ്ഥാപനങ്ങളിലും പഴവൃക്ഷതൈകൾ വിതരണം ചെയ്തു.കരുണ അഭയകേന്ദ്രം, ക്രസ്ന്റ് സ്പെഷ്യൽ സ്കൂൾ, മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ, ഗവ. മുസ്ലിം എൽ.പി. സ്കൂൾഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നിവിടങ്ങളിലാണ് ഫലവൃക്ഷ തൈകളുടെ വിതരണവും, നടീലും സംഘടിപ്പിച്ചത്.
വിവിധ കേന്ദ്രങ്ങളിൽ കരുണ ചെയർമാൻ ഹാറൂൺ പുതുപ്പറമ്പിൽ, ക്രസ്ന്റ് ചെയർമാൻ മുഹമ്മദ് നദീർ മൗലവി, എം.ജി.എച്ച്.എസ്. ഹെസ്മിസ്ട്രസ് ലീനാ അമീർ, ഗവ.മുസ്ലിം എം.എൽ പി എസ് ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ്, ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മിസ്ട്രസ് സിസി പൈകട, ഫെയ്സ് പ്രസിഡന്റ് സക്കീർ ഹുസൈൻ താപി, ജനറൽ സെക്രട്ടറി കെ.പി.എ.നടക്കൽ, ട്രഷറർ തസ്നീം കെ മുഹമ്മദ്,വൈസ് പ്രസിഡന്റ് ഷബീർ കെ.എം, സെക്രട്ടറി ഹാഷിം ലബ്ബ, സാഹിത്യ വേദി വർക്കിംഗ് പ്രസിഡന്റ് കെ.എം. ജാഫർ, സെകട്ടറി പി.പി.എം നൗഷാദ്, ട്രഷറർ താഹിറ ത്വാഹ, വനിതാവേദി സെകട്ടറി റസീന ജാഫർ ഫെയ്സ് അംഗങ്ങളായ ജലീൽ കണ്ടത്തിൽ
റഷീദാ നിജാസ് എന്നിവർ പങ്കെടുത്തു









