ഈരാറ്റുപേട്ട.കാരക്കാട് എംഎം എം യു എം യു പി സ്കൂളിൻറെ നേതൃത്വത്തിൽ രണ്ടുമാസത്തെ വേനൽക്കാല അവധിക്കുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. മിഠായികളുമായും ബലൂണുകളും താളവാദ്യങ്ങളുമായി പുതുതായി സ്കൂളിലെത്തിയ കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും മാനേജ്മെന്റിന്റെയും, പിടിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി.
സ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷ്റഫ് അധ്യക്ഷതവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സെമിനാ വി കെ സ്വാഗതം ആശംസിച്ചു. പുത്തൻപള്ളി ചീഫ് ഇമാം അലി ബാഖവി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ട്രസ്റ്റ് അംഗങ്ങളായ കെ എ മുഹമ്മദ് ഹാഷിം, കെ എ മുഹമ്മദ് സക്കീർ എന്നിവർ ചേർന്ന് എൽ എസ് എസ് വിജയികൾക്കുള്ള ക്യാഷ് പ്രൈസ് കൈമാറി. പിടിഎ പ്രസിഡൻറ് ഒ എ ഹാരിസ്, വാർഡ് കൗൺസിലർ കെ എ അബ്ദുല്ലത്തീഫ്, അസീസ് പത്താഴപ്പടി, ഷനീർ മഠത്തിൽ, നാദിറ ഷാമോൻ, മോനി വെള്ളൂ പറമ്പിൽ, ഷാജി കെ കെ പി, ഫൈസൽ വെട്ടിയാംപ്ലാക്കൾ, ഹാരിസ് ഫലാഹി, യാസർ കാരക്കാട്, എം എ നവാസ്, മാഹിൻ പ്ലാമൂട്ടിൽ, ഷനീർ, അസീം, എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.









