പ്രാദേശികം

ചെറുകിട വ്യാവസായ യൂണിറ്റുകൾ പലതും തകർച്ചയുടെ വക്കിൽ

ഈരാറ്റുപേട്ട :.. ലക്ഷങ്ങൾ പൊടിച്ച് എം എ ല്ലെയുടെ നേതൃത്തത്തിൽ വ്യാവസായ വകുപ്പിന്റെ സഹകരണത്തോടെ .റൈസിംഗ് പൂഞ്ഞാർ 2- k 25. എന്ന പേരിൽ പുതിയ സംരംമ്പകരെ തിരയുന്നവർ വർഷങ്ങളായി പ്രവർത്തിച്ചു വന്നിരുന്ന ചെറുകിട വ്യാവസായ യൂണിറ്റ് കൾക്ക് നേരെ മുഖം തിരിക്കുന്നു. ഒരു കാലത്ത് അൻപതിൽ ഏറെ ചെറുകിട യൂണിറ്റുകൾ ഈരാറ്റുപേട്ട നഗരസഭ അതിർത്തിക്കുള്ളിൽ മാത്രം ഉണ്ടായിരുന്നു. അഞ്ചിലേറെ അലൂമിനിയം പത്ര നിർമാണ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു. ഇന്ന് അത് രണ്ടായിച്ചുരുങ്ങി.

എട്ടോളം പോളിത്തീൻ. പൈപ്പ് കമ്പനികളും. നിരവദി. ഫർണിച്ചർ യൂണിറ്റുകളും പ്രവർത്തിച്ചു വരുന്നു. ഇതിൽ പലതും അടച്ച് പൂട്ടലിന്റെ വക്കിലാണ്. ഇതിന് പ്രധാന കാരണം. അനുദിനം എന്ന വണ്ണം വർദ്ധിപ്പിക്കുന്ന വൈദുതി ചാർജും . മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വില കുറച്ച് എത്തിക്കുന്ന പൈപ്പുകളും പോളിത്തീൻ ഷീറ്റുകളും. ഇവിടെ പ്രവർത്തിച് വരുന്ന യുണിറ്റ് കളുടെ മേൽ കരിനിഴൽ പരത്തു ന്നു. ഇവിടങ്ങളിലൊന്നും വ്യാവസായിക വകുപ്പിന്റെ ഒരു ഇടപെടലും നടക്കു ന്നില്ല. കേരളത്തിന് പുറത്ത് വ്യാവസായങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്ല്യങ്ങളുടെ പകുതി പോലും കേരളത്തിൽ ലഭിക്കുന്നില്ല എന്ന് സംരമ്പകർ പറയുന്നു.