പ്രാദേശികം

ഫെസിലിറ്റേഷൻ സെന്റർ റിസോഴ്സ് പേഴ്സൺ മാരുടെ യോഗം ചേർന്നു

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിലെ വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഫെസിലിറ്റേഷൻ സെന്റർ റിസോഴ്സ് പേഴ്സൺ മാരുടെ യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ കെ കെ കുഞ്ഞുമോൻ സ്മാരക ഹാളിൽ നടന്നു.

യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സെബാസ്റ്റ്യൻ RGSA ബ്ലോക്ക്‌ കോർഡിനേറ്റർ, തീമാറ്റിക് എക്സ്പെർട്ട്, സെക്രട്ടറി സാം ഐസക് എന്നിവർ സംസാരിച്ചു.