കോട്ടയം: സെന്റർ ഫോർ ഇൻഫർമേഷൻ .ആൻറ് ഗൈഡൻസ് ഇന്ത്യാ (സിജി) കോട്ടയം ജില്ലാ കൺവെൻഷൻ ഈരാറ്റുപേട്ട വ്യാപാര ഭവനിൽ നടന്നു.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.പി. ഷംസുദീൻ ഉദ്ഘാടനം ചെയ്തു.സിജി ക്ലസ്റ്റർ 3 ചെയർമാൻ പ്രൊഫസർ എ.എം. റഷീദ് മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് 2025-27 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി സാജിദ്.എ. കരിം, സെക്രട്ടറിയായി പി.പി.എം.നൗഷാദ്, ട്രഷററായി എം.എഫ്.അബ്ദുൽ ഖാദർ എന്നിവർ ചുമതയേറ്റു.
ജില്ലാ കോർഡിനേറ്ററായി അമീർ പി. ചാലിൽ തെരഞ്ഞെടുക്കപ്പെട്ടു. റബീസ് കാസിം, ഫൈസൽ എന്നിവരെ വൈസ് പ്രസിഡന്റ്മാരായും, ജാഫർ കെ.എം. അബ്ദുൽ കലാം ഹാരിഫ് എന്നിവരെ ജോയിൻറ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സിജി വുമൺ കളക്ടീവ് ചെയർപേഴ്സൺ ആയി അൻസിമോൾ. പി. എ, സെക്രട്ടറിയായി റസീനാ ജാഫർ എന്നിവർ ചുമതയേറ്റു.









