പ്രാദേശികം

ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

ഈരാറ്റുപേട്ട: എം.ഇ.എസ് യൂത്ത് വിങ് സംസ്ഥാന കമ്മറ്റിയുടെ ചുവട്-ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിൻ എം.ഇ.എസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃതത്തിൽ എരുമേലി എം ഇ എസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ തെരുവുനാടകത്തിലൂടെ ഈരാറ്റുപേട്ട അഹമ്മദ് കുരിക്കൾ നിറൽ ബോധവത്ക്കരണ സന്ദേശം നൽകി, പ്രസ്തുത പരിപാടിയിൽ യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെഹിം വിലങ്ങുപാറയുടെ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് വിങ്ങ് സംസ്ഥാന കമ്മിറ്റി അംഗം റയീസ് പടിപ്പുരക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു

യോഗത്തിൽ എം.ഈ.എസ് ജില്ലാ കമ്മറ്റി അംഗം ഹബീബുള്ള ഖാൻ ,അഡ്വ.സുഹൈൽ ഖാൻ എന്നിവർ ബോധവത്ക്കരണ സന്ദേശം നൽകി യൂത്ത് വിങ് ജില്ലാ കമ്മിറ്റി അംഗം അർഷാദ് നജീബ്, അൻവർഷ കെ.എം, ഷഫീക്ക് മണങ്ങലൂർ, അബു സലിം, സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപിക സഹേബ എന്നിവർ സംസാരിച്ചു