പൂഞ്ഞാർ: നിയോജകമണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് കഴിഞ്ഞ വർഷങ്ങളിൽ നൽകിയത് പോലെ ഈ വർഷവും എം.എൽ.എയുടെ പ്രതിഭാ പുരസ്കാരം വിതരണം ചെയ്യുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു.
നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളിൽ നിന്നും ഇപ്രകാരമുള്ള കുട്ടികളുടെ ലിസ്റ്റ് ഇതിനായി ലഭിച്ചിട്ടുണ്ടെന്നും നിയോജകമണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾ വിവരം അറിയിക്കണമെന്നും എം.എൽ.എ അറിയിച്ചു.
കൂടാതെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും ഇക്കഴിഞ്ഞ അധ്യയന വർഷം വിവിധ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ 10ഇൽ താഴെ റാങ്ക് നേടിയ വിദ്യാർത്ഥികൾ, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ പ്രഗത്ഭർ, മറ്റ് അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടം കൈവരിച്ചവർ എന്നിവരെയും ആദരിക്കുന്നുണ്ട്.
ആദരവിന് അർഹരായവർ വിദ്യാർത്ഥികളുടെ പേര്, മേൽവിലാസം, പഞ്ചായത്ത്, ക്ലാസ്സ്, പഠിച്ച സ്കൂൾ/കോളേജ്, മറ്റ് പ്രസക്ത വിവരങ്ങൾ, ഫോട്ടോ എന്നിവ ജൂൺ 22 ന് മുമ്പായി +91 79026 09306 എന്ന നമ്പരിലേക്ക് വാട്സാപ്പിൽ അയച്ചു നൽകണമെന്ന് എം.എൽ.എ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 79026 09306 (സാൻജോ ഡെന്നി), 94466 02182 (സുജ എം.ജി) എന്നിവരെ ബന്ധപ്പെടാം.









