പ്രാദേശികം

തീക്കോയിലും തലനാട്ടിലും ഓരോ വീടുകൾക്ക് കെട്ടുകൾ ഇടിഞ്ഞുവീണ് നാശനഷ്ടം

ഇന്നലെ മീനച്ചിൽ താലൂക്കിലെ തലനാട് ,മേലെടുക്കം, പാതാമ്പുഴ, തിടനാട്, അടിവാരം, തീക്കോയി എന്നീ മലയോര മേഖലകളിൽ ശക്തമായ മഴ അനുഭവപ്പെട്ടു. പ്രാദേശിക മഴമാപിനികളിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തി. 100 മില്ലിമീറ്റർ അധികം മഴ പലയിടത്തും രേഖപ്പെടുത്തി. തലനാട് പഞ്ചായത്തിൽ 130 മില്ലി മീറ്റർ അധികം മഴയുണ്ടായി.തീക്കോയി മംഗളഗിരി ഏരിയാറ്റുപാറ ഇലുപ്പിങ്കൽ തങ്കച്ചന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണു. വീടിൻ്റെ ഒരു ഭിത്തി തകർന്നു. സംഭവ സമയത്ത് വീട്ടിൽ ഈ മുറിയിൽ ആരും ഉണ്ടായിരുന്നില്ല. ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റി.തലനാട് മേലെടുക്കം വാർഡ് മെമ്പർ ഷാജി കുന്നിലിന്റെ വീടിന്റെ മുകളിലേക്ക് കരിങ്കൽക്കെട്ട് ഇടിഞ്ഞുവീണു. വീടിന് നാശനഷ്‌ടം ഉണ്ടായി. വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചു.