വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ കുഴിവേലി വാർഡിൽ ഉപതിരഞ്ഞടുപ്പ്: എസ്.ഡി പി.ഐ. സ്ഥാനാത്ഥി-തസ്നീം അനസ് വെട്ടിക്കൽ

ഈരാറ്റുപേട്ട .നഗരസഭ കുഴിവേലി വാർഡിൽ  ഡിസംമ്പർ 10-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാത്ഥി ആയി തസ്നീം അനസ് വെട്ടിക്കൽ മത്സരിക്കും. ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്ന മുനിസിപ്പൽ നേത്യ യോഗത്തിൽ വച്ച് ജില്ലാ ഖജാൻജി കെ. എസ് ആരിഫ് സ്ഥാനാത്ഥി പ്രഖ്യാപനം നടത്തി. ഈരാറ്റുപേട്ട നഗരസഭാഭരണ സമിതിയുടെ അഴിമതിയും, വികസന ഇല്ലായ്മയും തിരെഞ്ഞെടുപ്പിൽ ചർച്ച ചെയ്ത് കൊണ്ട് വിവേചനമില്ലാത്ത വികസനത്തിന് തസ്നീം അനസിൻ്റ് വിജയം വാർഡിന് അനിവാര്യമാണ് എന്ന് കെ.എസ് ആരിഫ് പറഞ്ഞു. മുനിസിപ്പൽ കമ്മറ്റി പ്രസിഡൻറ് സഫീർ കുരുവനാൽ അദ്ധ്യക്ഷതവഹിച്ചു പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റഹലിൽ തലപള്ളിൽ, ജില്ലാ കമ്മിറ്റിഅംഗം അയ്യൂബ് കൂട്ടിയ്ക്കൽ, മുനിസിപ്പൽ സെക്രട്ടറി വി.എസ് ഹിലാൽ വിമൻ ഇന്ത മൂവ്മെൻറ് മുനിസിപ്പൽ പ്രസിഡൻ്റ് അമീന നൗഫൽ, സ്ഥാനാത്ഥിതസ്നീം അനസ്. യാസിർ കാരയ്ക്കാട്,ബിനു നാരായണൻ. സുബൈർവെള്ളാ പള്ളിൽ, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, ഫാത്തിമഷാഹുൽ. നൗഫിയ ഇസ്മായിൽ, നസീറസുബൈർ, ഫാത്തിമ മാഹിൻ ,  എന്നിവർ സംസാരിച്ചു

പ്രാദേശികം

വിമൻ ഇന്ത്യ മൂവ്മെൻ്റ് ടീൻസ് മീറ്റ് നടത്തി

ഈരാറ്റുപേട്ട - രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീ സമൂഹം ഇന്ന് ഏറെ അരക്ഷിതാവസ്ഥയിലും, ആശങ്കയിലുമാണ് എന്നും സാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും തുല്യ നീതി സാധിച്ചില്ല എന്ന് മാത്രമല്ല അവഗണനയും, ചൂഷണവും പീഡനവും നേരിടുന്ന ഒരു സമൂഹമായി സ്ത്രീകൾ മാറിയിരിക്കുന്നു എന്ന് വിമൻ ഇന്ത്യ മൂവ്മെൻ്റ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഷൈലറഷീദ് പറഞ്ഞു. സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം ദേശീയ കാംപയിന് ഭാഗമായി ഈരാറ്റുപേട്ടയിൽ നടന്ന ടീൻസ് മീറ്റ് ഷൈലറഷീദ് ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് അമീന നൗഫൽ അദ്ധ്യക്ഷതവഹിച്ചു മോട്ടിവേഷൻ സൈക്കോളജിസ്റ്റ് ബാസിത് ആൽവി വിഷയാവരണം നടത്തി. എസ്.ഡി.പി.ഐ. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, റസീന ഹലിൽ, സുമയ്യ ളഹറുദ്ധിൻ എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഇലക്ട്രിക്ക് പോസ്റ്റിൽ കാറിടിച്ച് വൈദ്യുതി ബന്ധം തടസ്സപെട്ടു

ഈരാറ്റുപേട്ട. കാഞ്ഞിരപ്പള്ളി റോഡിൽ ആനിപ്പടി ഭാഗത്ത് കാറിടിച്ച് 11 K V പോസ്റ്റ് തകർന്നു.വെളുപ്പിന് നാല് മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. കാർ യാത്രക്കാർക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.  ഇലക്ടിക്ക് പോസ്റ്റ് തകർന്നത് കൊണ്ട് ഈരാറ്റുപേട്ട ' കോടതി,ഗവ.. ആശുപത്രി, ചേന്നാട് കവല, K S R T C, പെരുനിലം,ആനിപ്പടി, വെയിൽ കാണാം പാറ,ജവാൻ റോഡ്, തടവനാൽ എന്നി ഭാഗങ്ങളിൽ വൈദ്യതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്  

പ്രാദേശികം

കൗമാര ചിറകിലേറി അരുവിത്തുറ കോളേജിൽ കോം ഫിയസ്റ്റാ കോമേഴ്‌സ് ഫെസ്റ്റ് അരങ്ങേറി.

അരുവിത്തുറ സെന്റ് ജോർജ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കൊമേഴ്സ് ഫെസ്റ്റ് ‘കോം ഫിയസ്റ്റ 2024 സംഘടിപ്പിച്ചു.  രാവിലെ 10 മണിക്ക് കോളേജ് മാനേജർ റവ ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഫെസ്റ്റ് ഉൽഘാടനം ചെയ്തു.  പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി മാനേജ്മെന്റ് ക്വിസ് ,ബെസ്റ്റ് മാനേജ്മെന്റ് ടീം ,ട്രഷർ ഹണ്ട് ,3x3  ഫുട്ബോൾ , സ്പോട്ട് ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മത്സര ഇനങ്ങൾ  സംഘടിപ്പിച്ചിരിന്നു .പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും , ടവിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫി കളും നൽകി. പ്രദേശത്തെ നാൽപതോളം സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഫെസ്റ്റ് വിദ്യാർത്ഥികളുടെ നാനാ വിധത്തിലുള്ള അഭിരുചികളെ തിരിച്ചറിയുന്ന വേദിയായി മാറി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , വൈസ് പ്രിൻസിപ്പൽ ഡോ  ജിലു ആനി ജോൺ, ബർസാർ ഫാദർ ബിജു കുന്നക്കാട്ട് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി , വിദ്യാർത്ഥി പ്രതിനിധി അശ്വതി സി.എസ്സ് തുടങ്ങിയവർ സംസാരിച്ചു.  

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കലോത്സവം എസ് എം വി സ്കൂളിൽ 18 ന് തുടങ്ങും.

പൂഞ്ഞാർ . ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം " കലയാട്ടം " പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ തിങ്കളാഴ്ച ആരംഭിക്കും. ഉപജില്ല യിലെ 70 സ്കൂളുകളിൽ നിന്നായി 3500 ൽ അധികം പ്രതിഭകൾ മറ്റുരക്കുന്ന കലോത്സവം 19 ന് രാവിലെ 9 മണിക്ക് മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ പി ആർ അശോകവർമ്മരാജ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എ ഇ ഒ ഷംലബീവി സി എം, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ, ഈരാറ്റുപേട്ട മുനി. ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ, പി ആർ അനുപമ, രമാ മോഹൻ ബി അജിത്കുമാർ, മിനി സാവിയോ തുടങ്ങിയവർ പങ്കെടുക്കും.  11 വേദികളിൽ ആയി നടക്കുന്ന മത്സരങ്ങൾ 21 ന് സമാപിക്കും. വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. ഷോൺ ജോർജ്, ജെസ്സി ഷാജൻ, രമാ മോഹൻ തുടങ്ങിയവർ പങ്കെടുക്കും. കലോത്സവ മാനുവലിൽ പുതിയതായി ഉൾപ്പെടുത്തിയ ഗോത്ര കലകളായ മംഗലംകളി, പണിയ നൃത്തം, മലപുലയാട്ടം, ഇരുളനൃത്തം, പളിയനൃത്തം എന്നിവയിലും ഇത്തവണ മത്സരാർത്ഥികൾ പങ്കെടുക്കും. കാലോത്സവ പ്രോഗ്രാം നോട്ടീസ് ജനറൽ കൺവീനർ ആർ ജയശ്രീ ക്ക് കൈമാറി എ ഇ ഒ ഷംല ബീവി പ്രകാശനം ചെയ്തു.

പ്രാദേശികം

സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നവംബർ 14 ന് തലപ്പലം ഗ്രാമ പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഹരിത സഭ ചേർന്നു.

സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നവംബർ 14 ന് തലപ്പലം ഗ്രാമ പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഹരിത സദ ചേരുകയുണ്ടായി. ഹരിത സഭ ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് ശ്രീമതി എൽസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സ്വാഗതവും മെമ്പർ ബിജു KK കൃതജ്ഞതയും നടത്തി. ബ്ലോക്ക് മെമ്പർമാരായ ശ്രീകല ടീച്ചർ, മേഴ്സി മാത്യു മുൻ പ്രസിടണ്ട് അനുപമ വിശ്വനാഥ്  മെമ്പർമാരായ ജോമി ബെന്നി , കൊച്ചുറാണി ജയ്സൺ, കെ ജെ സെബാസ്റ്റ്യൻ,അസി സെക്രട്ടറി സിന്ധു PA എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് നടന്ന കുട്ടികളുടെ ഹരിത സഭയിൽ എട്ട് സ്കൂളുകളിൽ നിന്നായി 150 ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾ അവതരിച്ച റിപ്പോർട്ടുകൾക്ക് സെകട്ടറി രാജീവ് R മറുപടി നൽകി

പ്രാദേശികം

കുഴിവേലിയിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10 ന്

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി വാർഡിൽ ഇനി ഉപതെരഞ്ഞെടുപ്പിൻ്റെ ആരവം. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച അൻസൽനപരിക്കുട്ടിയുടെ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത വർഷം നടക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇരു മുന്നണികൾക്കും ഒരുപോലെ നിർണായകമാണ്.

പ്രാദേശികം

ഹിമാലയത്തിലെ മൗണ്ട് റെനോക് കൊടുമുടി കീഴടക്കി ഈരാറ്റുപേട്ടക്കാരൻ

ഈരാറ്റുപേട്ട: ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്നായ മൗണ്ട് റെനോക് കൊടുമുടി കീഴടക്കി ഈരാറ്റുപേട്ടക്കാരൻ. സമുദ്ര നിരപ്പിൽ നിന്നും 16500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ മൗണ്ട് റെനോക് കൊടുമുടി 14 ദിവസങ്ങൾ നീണ്ട പാർവതാരോഹനത്തിന് ശേഷമാണ് ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഫഹദ് കീഴടക്കിയത്.  നടക്കൽ അമാൻ മസ്ജിദിന് സമീപം ആസാദ് ലെയിനിൽ കീഴേടത്ത് സാലിയുടേയും സുഹദയുടേയും മുത്ത മകനായ 28 കാരനായ മുഹമ്മദ് സഹദ് കഴിഞ്ഞ മാസം 11 നാണ് നാട്ടിൽനിന്ന് പുറപ്പെട്ടത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലന കേന്ദ്രത്തിലെ പി.എസ്.സി ട്രെയിനറായ സഹദ് നേരത്തേയും പർവതം കീഴടക്കി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഹിമാലയത്തിലെ തന്നെ മറ്റൊരു കൊടുമുടിയായ 12,500 അടി ഉയരമുള്ള കേദാർകന്ത വഴി കാട്ടിയുടെ സഹായമില്ലാതെയാണ് സഹദ് അന്ന് കീഴടക്കിയത്. പശ്ചിമഘട്ട പർവതാരോഹകനായ സഹദ് ഇതിനകം 20 ലേറെ ട്രക്കിംഗുകൾ നടത്തിയിട്ടുണ്ട്. സിവിൽ സർവീസ് സ്വപ്നം കാണുന്ന സഹദിന് എവറസ്റ്റ് കീഴടക്കണമെന്നാണ് ആഗ്രഹം.