പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവരാണവുമായി ബന്ധപ്പെട്ട് എമിര്‍ജന്‍സി റെസ്പോണ്‍സബിള്‍ ടീം (ERT) അംഗങ്ങള്‍ക്കുള്ള പരിശീലനം നടത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവരാണവുമായി ബന്ധപ്പെട്ട് എമിര്‍ജന്‍സി റെസ്പോണ്‍സബിള്‍ ടീം (ERT) അംഗങ്ങള്‍ക്കുള്ള പരിശീലനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണ്ണാണ്ടസ് ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി മെമ്പര്‍മാരായ ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ് എന്നിവരും, ബ്ലോക്ക് പരിധിയിലെ നന്മക്കൂട്ടം, ടീം എമര്‍ജന്‍സി, ടെന്‍സിംഗ് നേച്ചര്‍ ക്ലബ്, വിവിധ സന്നദ്ധസംഘടനകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു. ഫയര്‍ & റെസ്ക്യൂ വിഭാഗത്തില്‍ ഈരാറ്റുപേട്ട ഫയര്‍സ്റ്റേഷനിലെ ഫയര്‍മാന്‍ സതീഷും, കില റിസോഴ്സ് പേഴ്സണ്‍ അബ്ദുള്‍ റഹീമും ക്ലാസ്സുകള്‍ എടുത്തു.