ഈരാറ്റുപേട്ട: പൊതുമരാമത്ത് റോഡിലെകലുങ്ക് അടഞ്ഞതിനെ തുടർന്ന് പഞ്ചായത്ത്‌റോഡിൽ വർഷങ്ങളായി വെള്ളക്കെട്ട്
രൂപപ്പെടുന്നതിനെ തുടർന്ന് ഒരു പ്രദേശത്തെ 50 ഓളം കുടുംബങ്ങൾ വീട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നു.പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ രണ്ടാംവാർഡിൽപ്പെട്ട ചെമ്പര പ്പള്ളിക്കുന്ന് നിവാസികളാണ് തങ്ങൾ കടന്നുപോകുന്ന റോഡിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി മഴക്കാലം ആരംഭിക്കുന്ന കാലം മുതൽ അവസാനിക്കുന്നതുവരെ തങ്ങൾസഞ്ചരിക്കുന്ന റോഡിൽ മൂന്നടി പൊക്കത്തിൽ വരെ വെള്ളം ഉയർന്ന് നിൽക്കുന്നതിന്റെ ഫലമായി വീട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത്.
ഈരാറ്റുപേട്ട - പൂഞ്ഞാർ റോഡിലെ ചെമ്പര പ്പള്ളിക്കുന്ന്പള്ളിക്ക് മുൻവശത്തെ കലുങ്ക് മണ്ണുംചെളികളും വന്ന് അടയുന്നതാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണം ഇത് ചൂണ്ടിക്കാട്ടി പ്രദേശവാസികൾകഴിഞ്ഞ 3 വർഷമായി അധികാര സ്ഥാപനങ്ങളിൽ നിരവധി പരാതികൾ കൊടുത്തിട്ടും അധികാരികൾ തിരിഞ്ഞു നോക്കാൻതയ്യാറാകാത്തതിനെ തുടർന്ന് കഴിഞ്ഞവർഷം നാട്ടുകാർ ശ്രമ ധാനമായി കലുങ്കിനടിയിലെ മണ്ണും ചെളി കളും നീക്കം ചെയ്തിരുന്നു. എന്നാൽ ഈ വർഷം മഴക്കാലം ആരംഭിച്ചതോടെ വേസ്റ്റുകൾ കലുങ്കിനടിയിൽ അടിഞ്ഞുകൂടി കലുങ്ക് അടഞ്ഞ്വെള്ളക്കെട്ട് മഴക്കാലം ആരംഭിച്ചപ്പോൾമുതൽ രൂപപ്പെട്ട് കഴിഞ്ഞിരുന്നു. എങ്കിൽഅധികാരികൾ തിരിഞ്ഞു നോക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് നാട്ടുകാർ പ്ര, ക്ഷോഭപരിപാടിക്ക് രൂപം കൊടുത്തുആക്, ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധ സമരത്തിന്റെ ഭാഗമായി റോഡിൽ റീത്തുകൾ തൂക്കിപ്രതിഷേധിച്ചു









