ഈരാറ്റുപേട്ട :ഏക വരുമാന മാർഗമായിരുന്ന ഉന്തുവണ്ടി തീപിടിച്ചത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടിയ ഈരാറ്റുപേട്ട കടുവാമുഴി റഹിമിന്റെ സ്വപ്നങ്ങൾക്ക് കരുത്തു പകർന്നു സിപിഐ എം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി.
15 വർഷമായി ഈരാറ്റുപേട്ട പൂഞ്ഞാർ കവലയിൽ ഉന്തുവണ്ടിയിൽ കടല കച്ചവട നടത്തുന്നയാളാണ് റഹീം. 23/6/2025 തിങ്കളാഴ്ചയാണ് കടല വറക്കുന്ന ഗ്യാസ് അടുപ്പീൽ നിന്ന് തീ പിടിച്ചാണ് വണ്ടി നശിച്ചത്. ഇതോടെ വരുമാനവും ഇല്ലാതെയായി. വാടകയ്ക്ക് താമസിക്കുന്ന റഹിമിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ലോക്കൽ കമ്മിറ്റി സഹായിക്കുവാൻ തീരുമാനിക്കുകയായിരുന്നു.അദ്ദേഹം തന്നെ ആവശ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഉന്തു വണ്ടി ആയതുകൊണ്ട് പുതിയത് വാങ്ങിക്കുവാൻ കഴിയില്ല..അതുകൊണ്ട് വണ്ടി പഴയതുപോലെ നിർമ്മിക്കുവാൻ പണം നൽകുകയായിരുന്നു.സമാഹരിച്ച തുക ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് റഹീമിന് കൈമാറി.









