പ്രാദേശികം

ഫെയ്സ് ക്ലബ്ബ് ബഷീർ അനുസ്മരണവും ലൈബ്രറി ഉദ്ഘാടനവും നടന്നു

ഈരാറ്റുപേട്ട :(ഫെയ്സ് ) യുടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, ഫെയ്സ് ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു. 

ബഷീർ അനുസ്മരണ യോഗം ചരിത്രകാരൻ കെ.എം. ജാഫർലൈബ്രറി ഉൽഘാടനം സാഹിത്യകാരൻ രവി പുലിയന്നൂർ എന്നിവർ നിർവ്വഹിച്ചു. ഫെയ്സ് പ്രസിഡന്റ് കെ.പി.എ. നടക്കൽ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻമാരായ എസ്.എഫ്.ജബ്ബാർ, എം.എസ്.എ.റസ്സാഖ്,വി.എം.അബ്ദുള്ളാഖാൻഫെയ്സ് ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ,വനിതാ വേദി പ്രസിഡന്റ് മൃദുലാ നിഷാന്ത്, ഫെയ്സ് ട്രഷറർ തസ്നീം കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.