പ്രാദേശികം

വയർമാൻ അസോസിയേഷൻ ജനറൽബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും

ഈരാറ്റുപേട്ട: കേരള ഇലക്ട്രിക് കോൺട്രാക്റ്റേഴ്‌സ് & സൂപ്പർവൈസേഴ്‌സ് വയർമാൻ അസോസിയേഷൻ ജനറൽബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഈരാറ്റുപേട്ട വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ താലൂക്ക് പ്രസിഡന്റ് മുഹമ്മദ് നിസ്സാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡൻറ് റഫീഖ് അമ്പഴ ത്തിനാൽ ഉദ്ഘാടനം ചെയ്തു. മാഹിൻ മുരിക്കോലി സ്വാഗതം പറഞ്ഞു.  സിറാജ് പുളിക്കിൽ, ഉനൈസ് എന്നിവർ സംസാരിച്ചു. 

പുതിയ ഭാരവാഹികളായി മുഹമ്മദ് നിസാർ (മുഖ്യരക്ഷാധികാരി), അജിത്ത് കുമാർ കെ.എം (പ്രസിഡന്റ്), വിജയ് എസ് (ജനറൽ സെക്രട്ടറി), താഹ  കുന്നറാംകുന്നേൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ബിനോയി മേലുകാവ് മറ്റം (വൈസ്. പ്രസി), സനീഷ് അമ്പാറ (ജോ. സെക്ര), എക്സിക്യൂട്ടീവ് അംഗങ്ങളായി സുരേഷ്, യദു ശ്രീജിത്ത്, അനുരാഗ് ജോബി, മാഹിൻ, സരീഷ്, റമീസ്, അഖിൽ, അനസ്, അനൂബ് എന്നിവരെയും തെരഞ്ഞെടുത്തു.  മാഹിൻ പി.എസ് നന്ദി പറഞ്ഞു.