തീക്കോയി: വാഗമൺ റൂട്ടിൽ മാവടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ആഘോഷമായി. പൂഞ്ഞാർ എം.എൽ.എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കലാണ് ഉദ്ഘാടനം നിർവഹിച്ചത്. എം.എൽ.എയുടെ ആസ്തവികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. ഗ്രാമീണ മേഖലയായ ഇവിടെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാതിരുന്നതുമൂലം പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടിൽ ആയിരുന്നു.
ഉദ്ഘാടന യോഗത്തിൽ വാർഡ് മെമ്പർ രതീഷ് പി.എസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അമ്മിണി തോമസ്, മുൻ പഞ്ചായത്ത് അംഗം സണ്ണി എബ്രഹാം, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.









