ഈരാറ്റുപേട്ട.ഛത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രി കളെ അറസ്റ്റ് ചെയ്ത നടപടി മതേതര ഇന്ത്യക്ക് കളങ്കമാണ്. ഭരണഘടന ന്യാന പക്ഷങ്ങൾക്ക് നൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലഘനം കുടിയാണ്. കേരളത്തിൽ ബി.ജെ.പി.ക്രൊ സ്തവ ഭവനങ്ങൾ തോറും കയറിയിറങ്ങുന്നു.വടക്കേ ഇന്ത്യയിൽ അവരെ ആട്ടിയോടിക്കുകയും.
ആ ക്രാമിക്കുകയും ചെയ്യു ന്നു ഇതാണ് ഇവരുടെ നയം. കെ.പി. സി.സി. നിർവ്വാഹക സമിതി അംഗം തോമസ് കല്ലാടൻ തുടർന്ന് പറഞ്ഞു. പൂഞ്ഞാർ ബ്ലോക്ക് കോൺസ്. ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ വി.എം മുഹമദ് ഇല്യാസ് ആദ്യ ക്ഷത വഹിച്ചു. കന്യാസ്ത്രി കളെ ജയിലിൽ അടച്ച നടപടിയെ അപലപിച്ചു കൊണ്ട് പ്രമേയം പാസാക്കി. അഡ്വ വി.ജെ.ജോസ്. പി എച്ച്. നൗഷാദ് . വർക്കിച്ചൻ വയമ്പോത്തനാൽ . അറസ് നാസർ . ഹരിമണ്ണ് മഠം. റോജി മുതിരേന്തിക്കൽ. റോയി തുരുത്തേൽ . ടോമി മാടപ്പള്ളി .എന്നിവർ പ്രസംഗിച്ചു.









