പ്രാദേശികം

പാർപ്പിട മേഖലയ്ക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുഖ്യപരിഗണന നൽകി

ഈരാറ്റുപേട്ട ; പി എം എ വൈ പദ്ധതി യിൽ ബ്ലോക്ക് പഞ്ചായത്ത് അവഗണിക്കുന്നു എന്ന് വരുത്തി തീർക്കാൻ ചില തൽപരകക്ഷികൾ പത്രമാധ്യമങ്ങൾ വഴി ശ്രമം നടത്തുന്നതായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയും 321 പേരുമായി എഗ്രിമെന്‍റ് വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ 44 പേർ മുൻ വർഷങ്ങളിൽ എഗ്രിമെന്‍റ് വയ്ക്കുകയും അവർക്ക് 400000/-രൂപ വീതം നൽകുകയും വീടുപണി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

എഗ്രിമെന്‍റ് വെച്ച 321 പേരിൽ 294 പേർക്ക് ആദ്യ ഗഡുവായ 48,000/- രൂപ വെച്ച് 14112000/- രൂപ നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 112000/- രൂപ വെച്ച് 129 പേർക്ക് 2-ം ഗഡുവായി 14448000/-  ജില്ലാ പഞ്ചായത്ത് വിഹിതമായി 98000/- രൂപ വെച്ച് മൂന്നാം ഗഡുവായി  101 പേർക്ക് 10617000/-രൂപയും നാലാം ഗഡുവായി 52 പേർക്ക് 252,0000/-  രൂപയും നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 112000/- രൂപ 321 ഗുണഭോക്താക്കൾക്ക് നൽകുവാൻ  355952,000/- രൂപ നൽകേണ്ടിവരും. പദ്ധതി വിഹിതമായി നിർബന്ധിത വകയിരുത്തലുകൾക്ക് ശേഷം ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കുന്നത് ജനറൽ 14900000/- രൂപ മാത്രമാണ് ഇതിൽ നിന്നും പാർപ്പിടം മേഖലയുടെ പ്രാധാന്യം മനസ്സിലാക്കി പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.

ബാക്കി ഗുണഭോക്താക്കൾക്ക് നൽകുവാനുള്ള തുക ഹഡ്കോയിൽ നിന്നും വാർഷിക ഗഡുക്കാളായി നൽകത്തക്ക വിധം വായ്പ എടുത്തു നൽകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്ഠ്യേന തീരുമാന എടുക്കുകയും ഇത് കേരള ഗവൺമെന്‍റിനെ അറിയുകയും ചെയ്തു. കേരള ഗവൺമെന്‍റ് നടപടിക്രമങ്ങൾ ധൃതഗതിയിൽ നടത്തുന്നതായി അറിയുന്നു.  ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്‍റ് പരിധിയിൽ ഭവന രഹിതരുടെ എണ്ണം കുറയ്ക്കുന്നതിനും ഭാവിയിൽ ഭവനരഹിത മുക്ത ബ്ലോക്ക് പഞ്ചായത്ത് ആക്കുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളെ വിലകുറച്ചു കാണാതെ എല്ലാവരും ഒറ്റക്കെട്ടായി ഇതിന് വേണ്ടി ശ്രമിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ്, വൈസ് പ്രസിഡൻറ് കുര്യൻ തോമസ് നെല്ലുവേലിൽ, സ്റ്റന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ മേഴ്സി മാത്യു, അജിത്ത് കുമാർ.ബി, ബിന്ദു സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.